Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് ഇ.ഡിക്ക് ബോധ്യമായതായി കെ.രാധാകൃഷ്ണന്‍ എം.പി. മൊഴിയെടുക്കലിനു ശേഷം കൊച്ചിയില്‍ ഇ.ഡി. ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ ഞാന്‍ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്, അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്‌നം നടന്ന കാലയളവില്‍, 2 മാസത്തോളം ഞാന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇ.ഡി. എന്നെ വിളിപ്പിച്ചത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട് – രാധാകൃഷ്ണൻ പറഞ്ഞു.
പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ല എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ബോധ്യം വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തേ തന്നെ ഇ.ഡിക്ക് കൈമാറിയിരുന്നു. ഇനിയും വിളിപ്പിച്ചാല്‍ വീണ്ടും ഹാജരാകാന്‍ തയ്യാറാണ്- അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് രാധാകൃഷ്ണനെ ഇ.ഡി. വിളിപ്പിച്ചത്.