തിരുവനന്തപുരം: കേരളത്തിനതെിരായ കുരിശുയുദ്ധമാണ് സി.എ.ജി. നടത്തുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. പി.പി.ഇ. കിറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ ചെളിവാരിത്തേക്കാനാണ് ശ്രമം. പി.പി.ഇ. കിറ്റ് ആണെങ്കില്‍ 100 മുതല്‍ 1000, 2000 വിലയുടെ കിട്ടുമെന്ന് പറയുന്നു. ഏത് ക്വാളിറ്റിയിലുള്ളതാണ് കിട്ടുമെന്ന് പറയുന്നത്? എന്ത് ഡാറ്റയാണവര്‍ താരതമ്യപ്പെടുത്തിയത്? സി.എ.ജി. ആണെങ്കില്‍ കണക്ക് വെയ്ക്കണം. ഏത് സ്ഥാപനത്തെയാണ് ഈ രീതിയില്‍ ബി.ജെ.പി. നശിപ്പിക്കാതുള്ളത്? സകല ഭരണഘടനാ സ്ഥാപനങ്ങളേയും അവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്? അതിന് കൈമണിയടിക്കലാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ പരിപാടി -ഐസക്ക് വിമര്‍ശിച്ചു