29 C
Trivandrum
Tuesday, March 25, 2025

‘ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറല്ലല്ലോ?’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോ​ഗിക്കേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാ​ഗമായിട്ടാവാം. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോ​ഗിക്കേണ്ട എന്നേയുള്ളൂ’ – പിണറായി വിജയൻ പറഞ്ഞു. ധർമടത്ത് തനിക്കെതിരെ മത്സരിക്കാൻ അൻവർ സന്നദ്ധത പ്രകടിപ്പിച്ച കാര്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

“ധർമടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ. ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ പാർട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാർട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളും” -പിണറായി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks