29 C
Trivandrum
Tuesday, March 25, 2025

ആമോസ് അലക്സാണ്ടർ ഏലിയാസ് ജാഫർ ഇടുക്കി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കഴുത്തിൽ കുരിശോടെയുള്ള നീണ്ട കൊന്ത. തിങ്ങി നിറഞ്ഞ വെളുത്തതാടി. കൈയിൽ രക്തക്കറ പുരണ്ട ബേസ്ബോൾ സ്റ്റിക്ക്. സൂക്ഷിച്ചു നോക്കിയാൽ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉൾപ്പടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിൻ്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തിൽ. രംഗത്തുള്ളത് ജാഫർ ഇടുക്കി. പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം ഞെട്ടിച്ചു.

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ജാഫറിൻ്റെ പുതിയ രൂപം അവതരിപ്പിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കി. ആരെയും പെട്ടന്ന് ആകർഷിക്കാൻ സാധ്യതയുള്ള കൗതുകകരമായ ഒരു പോസ്റ്ററാണിത്.

ആരാണീ ആമോസ് അലക്സാണ്ടർ? വരും ദിവസങ്ങളിലെ അപ്ഡേഷനിലൂടെ ഈ ക്യാരക്ടർ എന്താണെന്ന് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് നിർമ്മാതാവ് അഷറഫ് പിലാക്കലും സംവിധായകൻ അജയ് ഷാജിയും പറഞ്ഞു. പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ മൂവിയായിരിക്കുമിത്.

ടൈറ്റിൽ കഥാപാത്രത്തെ ജാഫർ ഇടുക്കി അവതരിപ്പിക്കുമ്പോൾ അജു വർഗീസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം താരയാണ് ഈ ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, രാജൻ വർക്കല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

രചന -അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ, സംഗീതം -മിനി ബോയ്, ഛായാഗ്രഹണം -പ്രമോദ് കെ.പിള്ള, ചിത്രസംയോജനം -സിയാൻ ശ്രീകാന്ത്, കലാസംവിധാനം -കോയാസ്, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, ചമയം -നരസിംഹസ്വാമി, ക്രിയേറ്റീവ് ഹെഡ് -സിറാജ് മൂൺ ബീം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, പ്രൊജക്ട് ഡിസൈൻ -സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -പി.സി.മുഹമ്മദ്.

തൊടുപുഴയിലും പരിസരങ്ങളിലും ഇന്ത്യയുടെ വിവിധ ലോക്കേഷനുകളിലുമായി ചിത്രീകരണം പൂർത്തിയായി.

Recent Articles

Related Articles

Special

Enable Notifications OK No thanks