പാലക്കാട്: പാലക്കാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഡോ.പി.സരിന്‍ വന്നതോടെ കോണ്‍ഗ്രസും ബി.ജെ.പിയും അങ്കലാപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അങ്കലാപ്പ് സ്വാഭാവികമാണ്. ഇതോടെ എല്ലാ തെറ്റായ വഴിയും സ്വീകരിച്ച് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മേപ്പറമ്പില്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Follow the FOURTH PILLAR LIVE channel on WhatsApp
സരിന്‍ എല്‍.ഡി.എഫിന്റെ ഭാഗമാവാന്‍ തീരുമാനിച്ചപ്പോള്‍ ഉണര്‍വും ഉത്സാഹവും വര്‍ധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നത്. അതിനിടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനില്‍ക്കുന്ന സ്ഥിതി വിശേഷം മാറണമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസമാണ്. കേരളത്തിന് മൊത്തമുണ്ടായ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ പാലക്കാടിനും കഴിയണ്ടേ എന്ന ചിന്ത പാലക്കാട്ടെ ഭൂരിഭാഗം ആളുകളുടെയും മനസ്സില്‍ ഇന്നുണ്ട്. ആ ദൗത്യമാണ് ഡോ.സരിന്‍ ഇന്നിവിടെ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.