ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസില്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും പ്രതികളെ വെറുതെ വിടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെങ്കിലും പ്രതികളെ വെറുതെ വിടാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഹേമ കമ്മറ്റിയില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു സജിമോന്റെ വാദം. എന്നാല്‍ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമായാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 26 കേസുകളില്‍ 18 കേസുകളിലെ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

COMMENT

Recent Articles

Related Articles

Special