29 C
Trivandrum
Thursday, February 6, 2025

രാമനും കദീജയും നവംബർ 22ന്

തിരുവനന്തപുരം: നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

Follow the FOURTH PILLAR LIVE channel on WhatsApp 

നവംബർ 22ന് ചിത്രം പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടാണ് ട്രെയിലർ പുരത്തുവിട്ടത്. മതഭ്രാന്തന്മാരുടെ വെല്ലുവിളികക്കൊപ്പം മനോഹരമായ പ്രണയ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഇതിലുണ്ട്.

പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഡോ.ഹരിശങ്കറും അപർണയുമാണ് കേന്ദ്രകഥാപാത്ര ങ്ങളായ രാമനേയും കദീജയേയും അവതരിപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സാമൂഹികപ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്നു.

പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാ വൈശാഖ്, ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ, സതീഷ് കാനായി, ടി.കെ.നാരായണൻ, ഡി.വൈ.എസ്.പി ഉത്തംദാസ് (മേൽപ്പറമ്പ്), എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മഇവർക്കു പുറമേ കാസറഗോട്, കണ്ണൂർ ജില്ലകളിൽ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ -ദിനേശ് പൂച്ചക്കാട്, ഹാരിസ് തളിപ്പറമ്പ്, സംഗീതം -ഷാജി കാഞ്ഞങ്ങാട്, ശ്രീശൈലം രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം -സുദർശൻ പി., ഛായാഗ്രഹണം – അഭിരാം സുദിൽ, ശ്രീജേഷ് മാവില, ചിത്രസംയോജനം -അമൽ, കലാ സംവിധാനം -മൂർധന്യ, ചമയം -ഇമ്മാനുവൽ അംബ്രോസ്, വസ്ത്രാലങ്കാരം -പുഷ്പ, നിർമ്മാണ നിർവ്വഹണം -ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ.

ഫിയോക് ആണ് രാമനും കദീജയും പ്രദർശനത്തിനെത്തിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks