കൊച്ചി: ബെൻഹർ ഫിലിംസിന്റെ ബാനറിൽ ബിജു ആന്റണി നിർമ്മിച്ച് സിന്റേ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ ചിത്രം.
Follow the FOURTH PILLAR LIVE channel on WhatsApp
നഗരജീവിതത്തിന്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട് പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാൾ കടന്നു വരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടെ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഇട്ടിക്കോരയിലൂടെ മനോജ് മെയിൻസ്ടീം സിനിമയുടെ മുൻനിരയിലേക്കു കടന്നു വരികയാണ്. ഹന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് എല്യാ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്‌മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്‌നിയാ കെ.ജയദീഷ്, തുഷാര, അരുൺ സോൾ, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ബിജു ആന്റണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം -ശങ്കർ ശർമ്മ, ഛായാഗ്രഹണം -റോജോ തോമസ്, ചിത്രസംയോജനം -അരുൺ ആർ.എസ്., കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, ചമയം -മനോജ്കിരൺ രാജ്, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മജു രാമൻ, പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ.
ഈ ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.