തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ ഡിസംബര്‍ 20ന് പ്രദര്‍ശനത്തിനെത്തും. അഞ്ചു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്തിറക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷന്‍ സിനിമകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ് സിനിമക്ക്
പുതിയ അനുഭവമായി മാറിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ടീസര്‍ നേടുന്നത്.
ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലെയും ബോളിവുലെയും താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ രവി ബ്രസൂറിന്റെ സംഗീതവും കലൈ കിംഗ്സ്റ്റന്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിന്റെ ആകര്‍ഷണീയതയാണ്. മാര്‍ക്കോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.