Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന വരുണ്‍ ജി.പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്നചിത്രമാണ് ‘ഞാന്‍ കണ്ടതാ സാറെ’. ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നവംബര്‍ 22നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മെറീനാ മൈക്കിള്‍, സുധീര്‍ കരമന, സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ദീപു കരുണാകരന്‍, സംവിധായകന്‍ സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത് ധന്വന്തിരി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജനാ അപ്പുക്കുട്ടന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഹൈലൈന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ അസീസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ ദീപു കരുണാകരനാണ്.
രചന -അരുണ്‍ കരിമുട്ടം, സംഗീതം -മനു രമേശ്, ചായാഗ്രഹണം -പ്രശാന്ത് കൃഷ്ണ, ചിത്രസംയോജനം -എം.എസ്.അയ്യപ്പന്‍ നായര്‍, കലാസംവിധാനം -സാബുറാം, ചമയം -പ്രദീപ് വിതുര, വസ്ത്രാലങ്കാരം -അസീസ് പാലക്കാട്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -ബാബു ആര്‍., ഫിനാന്‍സ് കണ്‍ട്രോളര്‍ -സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ -കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ -എസ്. മുരുകന്‍.