തിരുവനന്തപുരം: ഒരു സ്‌കൂളും ക്ലാസ് മുറിയും പ്രധാന പശ്ചാത്തലമാകുന്ന ബാല്യ പ്രായക്കാരായ കുട്ടികളിലൂടെ രസാകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
Follow the FOURTH PILLAR LIVE channel on WhatsApp
ടീസറിലെ കൗതുകകരമായ ചില രംഗങ്ങള്‍ ശ്രദ്ധിക്കാം –
അയ്യോ…
എന്താടാ ? ടീച്ചറിന്റെ ചോദ്യം.
ടീച്ചറെ എന്റെ കാലില്‍ ചവിട്ടി.
ആര്?
ശ്രീക്കുട്ടന്‍….
ഏ… ഞാനൊന്നും ചവിട്ടിയില്ല ഇവന്‍.കള്ളം പറയുകാ ടീച്ചര്‍…
ശ്രീക്കുട്ടാ..
ഇവമ്മാരു വീണ്ടും തുടങ്ങിയല്ലേ?
എന്റെ പൊന്നു ടീച്ചറെ ഇവമ്മാരെക്കൊണ്ട് ഒരു രക്ഷയുമില്ല.
പ്രായത്തിനനുസരിച്ചുള്ള അലമ്പാണ് കാണിക്കുന്നതെങ്കില്‍ പോട്ടേന്നു വക്കാം…
ശ്രീക്കുട്ടാ…നിനക്കൊരു മാറ്റവുമില്ലേടേ..?
ശ്രീക്കുട്ടന്‍, അമ്പാടി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഒരു യു.പി. സ്‌കൂളും അവിടുത്തെ കുറച്ചു കുട്ടികളും അവര്‍ക്കിടയിലെ ഇണക്കവും പിണക്കവും കിടമത്സരവും വാശിയുമെല്ലാം ഇതിലുണ്ട്. കുട്ടികളും അധ്യാപകരും തമ്മിലൊരു രസതന്ത്രമുണ്ട്. അദ്ധ്യാപകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കുട്ടികള്‍, കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകര്‍ -ഇതെല്ലാം ഈ ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഒപ്പം രസാകരമായ പ്രണയവും. എല്ലാം ചേര്‍ന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. നമ്മുടെ ബാല്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച തന്നെ യെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഏറെ ആസ്വദിക്കുവാന്‍ പോരുന്ന രംഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നതാണ്.
ശ്രീക്കുട്ടന്‍, അമ്പാടി എന്നിവരെ യഥാക്രമം ശ്രീരംഗ് ഷൈന്‍ അഭിനവ് എന്നിവര്‍ അവതരിപ്പിക്കുന്നു. അജു വര്‍ഗീസും ജോണി ആന്റണിയും ഈ ചിത്രത്തിലെ രണ്ട് അദ്ധ്യാപകരാണ്. സൈജു കുറുപ്പ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന – മുരളികൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാസ് എസ്.ഭവന്‍, വിനേഷ് വിശ്വനാഥ്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പി.എസ്.ജയഹരി സംഗീതം പകര്‍ന്നിരിക്കുന്നു. അനൂപ്.വി.ശൈലജയാണ് ഛായാഗ്രാഹകന്‍.
ചിത്രസംയോജനം -കൈലാസ് എസ്.ഭവന്‍, കലാസംവിധാനം -അനിഷ് ഗോപാലന്‍, ചമയം -രതീഷ് പുല്‍പ്പള്ളി, വസ്ത്രാലങ്കാരം -ബ്യൂസി, എക്‌സിക്യുട്ടീവ്.പ്രൊഡ്യൂസര്‍ -നിസ്സാര്‍ വാഴക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് -കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍.