29 C
Trivandrum
Saturday, July 12, 2025

ഒരേ പ്രതിക്ക് രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആരോരിമില്ലാതെ ആ ഇരുണ്ട മുറിയില്‍ ഭീകരമായ പീഡനമേറ്റ ആ സഹോദരിമാര്‍ പരസ്പരം കെട്ടിപ്പിടിച്ച് അലറി വിളിച്ചു. ഇരുവരുടെയും വായ പൊത്തിപ്പിടിച്ച് അയാള്‍ കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ക്ക് വഴങ്ങി. അമ്മയെ കാണണമെന്ന് കരഞ്ഞു വിളിച്ചെങ്കിലും കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് ഈ കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ട്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നല്ലന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു.

മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവടങ്ങളില്‍ താമസിക്കുമ്പോഴാണ് പ്രതി അമ്മുമ്മയെക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛന്‍ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഏക ആശ്രയം അമ്മുമ്മ മാത്രമായിരുന്നു. അമ്മുമ്മയോട് പ്രതിക്ക് അടുപ്പമുണ്ടായതിനാല്‍ അമ്മുമ്മയോട് പറഞ്ഞില്ല. മുരുക്കുംപുഴയില്‍ വെച്ച് അടുത്തു താമസിക്കുന്ന രാജന്‍ എന്നരുളുടെ മുറിയില്‍ പറയാന്‍ പോയെങ്കിലും ഭയന്നു പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വീട് ഉടമസ്ഥയായ മോളിയോടു പറയുകയും ചെയ്തത്. തുടര്‍ന്നാണ് മംഗലാപുരം പൊലീസ് വിവരം അറിഞ്ഞത്.

സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍

കേസ് വിസ്താര വേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ വിസ്താരം പല തവണ നിര്‍ത്തിവെച്ചു. തനിക്ക് നാണക്കേടായതിനാല്‍ മൊഴി പറയരുതെന്ന് മൂത്ത കുട്ടിയോട് അച്ഛന്‍ വിളിച്ച് ആവശ്യപ്പെട്ടതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി കൊടുത്ത ധൈര്യത്തിലാണ് മൊഴി പറഞ്ഞത്. രണ്ട് കേസുകളും ചിട്ടയായി നടത്താന്‍ പ്രോസീക്യൂഷനു സാധിചതിനാല്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍ക്കാനും സാധിച്ചു. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. കേസിലെ സാക്ഷികള്‍ പ്രൊസീക്യൂഷന്‍ അനുകൂലമായി മൊഴി പറയുകയും ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks