കാസറഗോഡ്: പ്രശസ്ത നാടക-സിനിമാ നടന്‍ കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ (ടി.പി.കുഞ്ഞിക്കണ്ണന്‍ -85) അന്തരിച്ചു. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി കെ.പി.പ്രേമന്റെ വേഷമവതരിപ്പിച്ചാണ് ശ്രദ്ധേയനായത്.
Follow the FOURTH PILLAR LIVE channel on WhatsApp
ശനിയാഴ്ച രാവിലെ ഹൃദയാഘാതം നിമിത്തം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞിക്കണ്ണന്റെ അന്ത്യം. ജാനകിയാണ് ഭാര്യ. ശ്രീജയ, ശ്രീകല, ശ്രീപ്രിയ എന്നിവര്‍ മക്കള്‍.
പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. വര്‍ഷങ്ങളായി നാടകരംഗത്തുള്ള അദ്ദേഹം കണ്ണൂര്‍ സംഘചേതനയിലെ അംഗമായിരുന്നു. ഏറെ വൈകിയാണ് സിനിമാരംഗത്ത് എത്തിയതെങ്കിലും ചെറിയ കാലളവില്‍ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ ഇഷ്ടം നേടാന്‍ അദ്ദേഹത്തിനായി.