29 C
Trivandrum
Saturday, December 14, 2024

വൈദ്യുതിമേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

    • തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി നാടിന് സമര്‍പ്പിച്ചു.

    • പൊതുമേഖലയില്‍ സംസ്ഥാനത്തെ 43 മത് ജലവൈദ്യുതപദ്ധതി, ഇടുക്കിയില്‍ 12

    • 2040 ഓടെ കേരളം സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാകും

    • 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി അടുത്തമാസം പ്രവര്‍ത്തനക്ഷമമാകും

ഇടുക്കി: സംസ്ഥാനത്തെ വൈദ്യതിമേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

വികസനരംഗത്തെ തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാര്‍ ആദ്യം ചെയ്തിട്ടുള്ളത്. ദേശീയപാതാ വികസനം പുനരാരംഭിച്ചു, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി, പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുകയും വിതരണ ശൃംഖലയെ നവീകരിക്കേണ്ടതുമുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മതിയായ ഊര്‍ജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉല്‍പാദനത്തെ മാത്രം ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

തൊട്ടിയാര്‍ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി, പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. കേരളത്തിന് പുറത്ത് കല്‍ക്കരിനിലയങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ സൗരോര്‍ജ്ജത്തെയും കേരളത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. . ഇതിനായിട്ടാണ് ‘സൗര’ പദ്ധതി നടപ്പാക്കുന്നത്. ഇതിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. പുറമെ മറ്റു വിവിധ പദ്ധതികളുടെ കീഴില്‍ 1,70,638 നിലയങ്ങള്‍ സ്ഥാപിച്ചതു വഴി സൗരോര്‍ജ്ജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പാദനവും പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ കാറ്റാടി ഊര്‍ജ്ജ പദ്ധതികളുടെ നിലവിലെ സ്ഥാപിത ശേഷി 71.275 മെഗാവാട്ടാണ് . അതേസമയം കേരളത്തിന് കൈവരിക്കാന്‍ കഴിയുന്ന ശേഷി 2,600 മെഗാവാട്ട് ആയാണ് കണക്കാക്കപ്പെടുന്നത്. അതിലേക്കുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്.

പ്രസരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പിലാക്കുന്നത്. അതിന്റെ രണ്ടാം ഘട്ടം ഇപ്പോള്‍ നടന്നുവരുന്നു. ഇതിനുപുറമെ ഒരു ഗ്രീന്‍ കോറിഡോര്‍ പാക്കേജും സംസ്ഥാനം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 400 കിലോ വോള്‍ട്ട് ശേഷിയുള്ള മൂന്ന് സബ് സ്റ്റേഷനുകളും, 220 കിലോ വോള്‍ട്ട് ശേഷിയുള്ള 22 സബ് സ്റ്റേഷനുകളും, ഒരു 110 കിലോ വോള്‍ട്ട് സബ് സ്റ്റേഷനും, 3,770 സര്‍ക്യൂട്ട് കിലോമീറ്റര്‍ എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകളും ഒരുങ്ങും.

ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുതോടെ നമ്മുടെ പ്രസരണശൃംഖല ശക്തിപ്പെടും. പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രസരണനഷ്ടം പരിഹരിച്ച് 107.8 മെഗാവാട്ടിന്റെ നേട്ടമുണ്ടാകുമെന്നും അതുവഴി പ്രതിവര്‍ഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവുമെന്നും കണക്കാക്കിയിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘ദ്യുതി’. ഇതിന്റെ ആദ്യഘട്ടത്തില്‍ 3,765 കോടി രൂപയുടെ പദ്ധതികളും രണ്ടാം ഘട്ടത്തില്‍ 747 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 15,000 കിലോമീറ്ററോളം ലൈനുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 6,158 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 977 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2,131 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണ്.

ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി . ഇതുവരെ 20 ലക്ഷം ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. തെരുവു വിളക്കുകള്‍ എല്‍ ഇ ഡിയിലേക്കു മാറ്റുന്ന നിലാവ് പദ്ധതി മുഖേന 4 ലക്ഷത്തോളം സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റിസ്ഥാപിച്ചു. വൈദ്യുതി വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 1,169 പോള്‍മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഊര്‍ജ്ജ ഉല്‍പാദന, വിതരണ, ഉപയോഗരംഗങ്ങളില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി.

Recent Articles

Pressone TV

PRESSONE TV
Video thumbnail
'വ്യോമസേനക്ക് കേരളം നൽകിയ സല്യൂട്ടിന് വിലയിടുകയാണ് കേന്ദ്രസർക്കാർ' | രൂക്ഷപ്രതികരണവുമായി ബ്രിട്ടാസ്
08:03
Video thumbnail
നാണംകെട്ട് പി വി അൻവർ | ഒടുവിൽ കെ സി വേണുഗോപാലിന്റെ മുന്നിൽ
06:15
Video thumbnail
മോദി, അമിത്ഷാ, ചന്ദ്രചൂഡ് | ത്രയങ്ങളെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര | പ്രസംഗം തടസപ്പെടുത്താൻ ബിജെപി
18:36
Video thumbnail
നിങ്ങൾ മാധ്യമങ്ങളുടെ സഹായം വേണ്ട, എന്നാൽ ഒരു മര്യാദ കാണിക്കണം | #mvgovindan ON #keralamedia
08:57
Video thumbnail
വി ഡി സതീശന്റെ അനുയായികൾക്കെതിരെചാണ്ടി ഉമ്മൻ വീണ്ടും |പിതാവിനെ വെറുതെ വിടണം..
09:59
Video thumbnail
ലീഗ് യോഗത്തിൽ വാഗ്‌വാദവും പൊട്ടിത്തെറിയും കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്കുനേർ
08:03
Video thumbnail
തൊഴിലാളികൾ ഇടതുപക്ഷത്തിനൊപ്പം,ദക്ഷിണ റെയിൽവേയിലെ അംഗീകാരം തിരിച്ചുപിടിച്ച് സിഐടിയു
04:24
Video thumbnail
ലോക്സഭയിൽ കോപ്രായം കാണിച്ച് സുരേഷ് ഗോപി |കയ്യോടെ പിടിച്ച് കണക്കിന് കൊടുത്ത് കനിമൊഴി എംപി|SURESH GOPI
23:08

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
പി വി അൻവറിന് വമ്പൻ തിരിച്ചടി | കോൺഗ്രസ്സിലേക് എത്തിയില്ല | അപ്പഴേക്കും തിരിച്ചടികൾ ഓരോന്നോരാന്നായി
04:27
Video thumbnail
രക്ഷാപ്രവർത്തനത്തിന് കൂലി | കേന്ദ്രസർക്കാരിന് കേരളത്തിന്റെ മറുപടി
05:32
Video thumbnail
ലീഗിന് ഉഗ്രൻ പണികൊടുത്തത് ഉമർ ഫൈസി മുക്കം അരീക്കോട്ടെ പ്രസംഗം വൈറൽ ദൃശ്യങ്ങൾ കാണാം
20:39
Video thumbnail
വൈദ്യുതി നിരക്ക് ദക്ഷിണേന്ത്യയിൽ, ഏറ്റവും കുറവ് കേരളത്തിൽ, ഡാറ്റ പുറത്തുവിട്ട് ദേശീയ മാധ്യമം
05:21
Video thumbnail
ആദ്യ പ്രസംഗത്തിൽ കസറി പ്രിയങ്ക ഗാന്ധി |പ്രസംഗം കേൾക്കാൻ എത്താതെ മോദി
29:53
Video thumbnail
'തന്നെ ബഹുമാനിക്കാത്ത ഉപരാഷ്ട്രപതിയെ ബഹുമാനിക്കില്ല'പ്രതിപക്ഷ നേതാവും ഉപരാഷ്ട്രപതിയും നേർക്കുനേർ
13:44
Video thumbnail
കേരളത്തിന് വേണ്ടി ലോക്സഭയിൽ കെ രാധാകൃഷ്ണൻ |പിന്തുണയുമായി കോൺഗ്രസ് എംപി എം കെ രാഘവൻ |സഭയിലെ ദൃശ്യങ്ങൾ
10:14
Video thumbnail
കേരളം വീണ്ടും മാതൃക |അഭിനന്ദനവുമായി കേന്ദ്ര വിവരാവകാശ കമ്മീഷണർ | Kerala again as an example
03:59
Video thumbnail
പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില,വീണ്ടും കള്ളക്കളിയുമായി ബിജെപി, No respect for opposition
06:58
Video thumbnail
‌രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോരാട്ടം | കോപം നിയന്ത്രിക്കാൻ പാടുപെട്ട് ഉപരാഷ്ട്രപതി | ദൃശ്യങ്ങൾ കാണാം
11:09

Special

The Clap

THE CLAP
Video thumbnail
പ്രദർശനത്തിന് അവസരം കിട്ടിയില്ലേ ? ഇനി ദുഃഖിക്കേണ്ട ! | സംഭവം ഗംഭീരം | MINI THEATRE FOR IFFK 2024
02:21
Video thumbnail
"തമ്പാനൂർ കടയൊന്നുമില്ല അണ്ണാ,ഇത് നമ്മളെ ഒരു ചെറിയ സംരംഭം" | ഐഎഫ്എഫ്‌കെ ടാഗോറിൽബിഗ് ബോസ് താരം ദിയ സന
01:43
Video thumbnail
നമ്മൾ പാവങ്ങൾ ജീവിച്ച് പോട്ടെ...ദിയ സനയും ചായക്കടയും തിരുവനന്തപുരത്ത് #diyasana #iffk2024
00:31
Video thumbnail
ടാഗോർ കഫേ..ഇത് ഞാൻ പുതുക്കി സെറ്റപ്പ് ചെയ്തത്...ബിഗ്‌ബോസ് താരത്തിന്റെ ചായക്കട വൈറൽ #diyasana
00:45
Video thumbnail
ദാഹം മാറ്റാൻ ബിഗ്‌ബോസ് താരം ദിയ സനയുടെ കട ടാഗോർ തിയേറ്ററിൽ #diyasana #iffk2024 #bigbossmalayalam
00:21
Video thumbnail
പെൺനോട്ടത്തിന്റെ മേള കാഴ്ച | പെൺകരുത്തിന്റെ പ്രതീകമായി ഏഴ് മികച്ച ചിത്രങ്ങൾ #iffk2024 #iffk
04:42
Video thumbnail
വരുന്നു, ലാലേട്ടൻ വിളയാട്ട് | അഞ്ച് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചു #mohanlal #lalettan #barroz
04:04
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55
Video thumbnail
അജയന്റെ രണ്ടാം മോഷണം മൂവി റിവ്യൂ | ഓണം റിലീസ് ടോവിനോ തൂക്കി ? | ARM MOVIE REVIEW | TOVINO THOMAS
06:28

Enable Notifications OK No thanks