Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിനെതിരെ തിരിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ആരാണ് നിയമസഭയുടെ പ്രതിപക്ഷ നേതാവ്’ എന്ന് ഷംസീർ ചോദിച്ചതിനെതിരെയാണ് സതീശൻ രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് പറഞ്ഞതു കേൾക്കാതെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അപ്പോഴാണ് സ്പീക്കർ ചോദിച്ചത് ഇവിടെ ആരാണ് പ്രതിപക്ഷ നേതാവെന്നും ഇവിടെ എത്ര പ്രതിപക്ഷ നേതാക്കളുണ്ടെന്നും. ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ബഹളം ബഹിഷ്‌കരണത്തിൽ കലാശിക്കുകയായിരുന്നു.