കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോര്‍മുഖം തുറന്ന പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ പരിഹാസവും വിമര്‍ശനവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. സി.പി.എമ്മിനെക്കുറിച്ച് എ, ബി, സി, ഡി അറിയാത്ത അന്‍വറാണ് ആരോപണം ഉന്നയിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
അന്‍വര്‍ രാഷ്ട്രീയത്തിന്റെ ഗാലറിയില്‍ ഇരിക്കുന്നയാള്‍ ആണെന്നും മോഹനന്‍ പരിഹസിച്ചു. പി.വി.അന്‍വറിന് മുഹമ്മദ് റിയാസ് ആരാണെന്ന് അറിയാമോ എന്നും അദ്ദേഹം ആരാഞ്ഞു. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്നതല്ല. അന്‍വര്‍ സമനില തെറ്റിയത് പോലെ പിച്ചുംപേയും പറയുന്നു. കോഴിക്കോടിന്റെ തെരുവീഥികളില്‍ മര്‍ദനമേറ്റുവാങ്ങി കടന്നുവന്ന ആളാണ് റിയാസ് എന്നും പി.മോഹനന്‍ പറഞ്ഞു.
ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിര്‍ക്കുമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ആരാധനാലയത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സി.പി.എം. ജനമനസ്സിനകത്ത് നിലനില്‍ക്കുകയാണെന്നും പി.മോഹനന്‍ പറഞ്ഞു.