ത്രസിപ്പിക്കാൻ കാട്ടാളൻ ഹണ്ടർ ആന്തം; ചിത്രം മെയ് 28ന്

Follow the FOURTH PILLAR LIVE channel on WhatsApp 

ആൻ്റണി പെപ്പെ നായകനായി എത്തുന്ന കാട്ടാളൻ സിനിമയിലെ ഹണ്ടർ ആന്തം പുറത്ത്. നിഹാൽ സാദിഖ് സംഗീതമൊരുക്കിയ ഗാനമാണ് പുറത്തുവിട്ടത്. നിഹാൽ സാദിഖ്, ഹനാൻ ഷാ, മുൻസ് ടി.ഡി.ടി., ഷാൻ വിൻസൻ്റ് ഡി പോൾ (എസ്.വി.ഡി.പി.) എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. സുഹൈൽ കോയ, വിഘ്നേഷ് രാമകൃഷ്ണ എന്നിവർ ചേർന്ന് വരികൾ രചിച്ച ഗാനത്തിന് റാപ് ഒരുക്കിയത് എസ്.വി.ഡി.പി. ആണ്.

അശ്വിൻ സുരേഷ് കുമാർ ആണ് ഈ പ്രമോ ഗാനം ഒരുക്കിയത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന കാട്ടാളൻ മെയ് 28ന് പ്രേക്ഷകരിലേക്ക് എത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ചിത്രമാണിത്.

ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ ശ്രദ്ധ നേടിയ കബീർ ദുഹാൻ സിങ്, പുഷ്പ ഫെയിം രാജ് തിരാണ്ടുസു, കിൽ എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, ഹനാൻ ഷാ, ഹിപ്സ്റ്റർ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ കെച്ച കെംബാക്ഡിയുടെയും ടീമിൻ്റെയും നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോങ് എന്ന ആനയും കാട്ടാളൻ്റെ ഭാഗമാണ്.

കെ.ജി.എഫ്., സലാർ എന്നിവയിലൂടെ ഇന്ത്യൻ സിനിമയെ ത്രസിപ്പിച്ച കന്നഡ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ. ആണ്.

ഗാനങ്ങൾ -വിനായക് ശശികുമാർ, സുഹൈൽ കോയ, ഛായാഗ്രഹണം -രണ ദേവ്, എഡിറ്റിങ് -ഷമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് -അമൽ സി.സദർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ -ഡിപിൽദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ -ജുമാന ഷെരീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, പി.ആർ.ഒ. -വാഴൂർ ജോസ്.

ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി കാട്ടാളൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

 

Recent Articles

Related Articles

Special