സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച 4 കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ

Follow the FOURTH PILLAR LIVE channel on WhatsApp 

4 കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോയുടെ ട്രെയിലർ പ്രകാശനം ചെയ്തു. താരകാ പ്രൊഡക്‌ഷൻമ്പ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് 8ന് പ്രദർശനത്തിനെത്തും. സിബി ജോർജ് പൊൻകുന്നമാണ്എക്സികുട്ടീവ് പ്രൊഡ്യൂസർ.

വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ അതിമാനുഷ കഥപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന 4 കുട്ടികളുടെ കഥയാണ് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അവധിക്കാലം കുട്ടികളുടേതാണ്. അത് ഭംഗിയായി ആ ഘോഷിക്കുവാൻ പറ്റും വിധത്തിൽത്തന്നെ യാണ് ഈ ചിത്രത്തെ സംവിധായകൻ കിരൺ നാരായണൻ ഒരുക്കിയിരിക്കുന്നത്.

വിഷ്‌ണു ഉണ്ണികൃഷ്ണനാണ് കുട്ടികളുടെ സഹായിയായി എത്തുന്നത്. ശ്രീപത് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് ബാലതാരങ്ങൾ. ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, ആർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – ബൈജു ബാലരാമപുരം, കോസ്റ്റ്യം ഡിസൈൻ -സുജിത് മട്ടന്നൂർ, സ്‌റ്റിൽസ്- ശാലു പേയാട്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ് ജി.കൃഷ്ണൻ, പ്രൊജക്ട് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ., പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പാപ്പച്ചൻ ധനുവച്ചപുരം, പി.ആർ.ഒ. -വാഴൂർ ജോസ്. കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം, ഭാഗങ്ങളിലായിട്ടാണ് റിവോൾവർ റിങ്കോയുടെ ചിത്രീകരണം പൂർത്തിയായത്.

Recent Articles

Related Articles

Special