കേപ് കാനവറ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) വിജയകരമായി വിക്ഷേപിച്ചു. വിദൂര പ്രദേശങ്ങളിലും വിമാനത്തിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ് ബഹിരാകാശത്തെത്തിച്ചത്. അമേരിക്കയിലെ കേപ്പ് കാനവറയിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് ഫാല്‍കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിക്ഷേപിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഇന്ത്യയുടെ എല്‍.വി എം. -3 റോക്കറ്റിന് വഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടിയ ഭാരമുള്ളതിനാലാണ് സ്‌പേസ് എക്‌സുമായി ഐ.എസ്.ആര്‍.ഒ. കരാറുണ്ടാക്കിയത്. 4,700 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. സ്‌പേസ് എക്‌സ് ഐ.എസ്.ആര്‍.ഒ. ആയി വാണിജ്യ കരാറില്‍ ഏര്‍പ്പെടുന്നത് ആദ്യമായാണ്. ഐ.എസ്.ആര്‍.ഒയ്ക്ക് കീഴിലെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് ജിസാറ്റ് 20 നിര്‍മിച്ചത്.
ഏകദേശം 27,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്താന്‍ എട്ടുമിനിട്ടുകള്‍ മാത്രമാണ് വേണ്ടി വന്നത്. ഭൂനിരപ്പില്‍ നിന്നും 36000ഃ170 കിലോമീറ്റര്‍ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലാണ് ജിസാറ്റ് 20 എത്തിയത്.
ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള എല്‍.വി.എം. 3 റോക്കറ്റിന് 4,000 കിലോഗ്രാം വരെ ജി.ടി.ഒയിലും 8,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ 500 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും എത്തിക്കാന്‍ കഴിയും. ജിസാറ്റ് 24 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത് ഏരിയന്‍ 5 റോക്കറ്റാണ്. ഏരിയന്‍ അഞ്ചിന്റെ കാലാവധി കഴിയുകയും ആറിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെയും വന്നതോടെയാണ് ഫാല്‍ക്കണിനെ ഐ.എസ്.ആര്‍.ഒ. ആശ്രയിച്ചത്.