ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ അറിയിച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് അവര്‍ ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്.
Follow the FOURTH PILLAR LIVE channel on WhatsApp
അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തതിനും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
‘ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്കുള്ളത്. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്.’ – സുനിത പറഞ്ഞു.
ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവര്‍ 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.