29 C
Trivandrum
Saturday, December 14, 2024

ബി.എം.ഡബ്ല്യു. കാറും എ.സിയുമുള്ളവർക്ക് ക്ഷേമ പെൻഷൻ; കോട്ടയ്ക്കലിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: ബി.എം.ഡബ്ല്യു. കാറും എ.സിയും വലിയ വീടുമൊക്കെ സ്വന്തമായുള്ളവര്‍ സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു നല്കുന്ന പ്രിതമാസം 1,600 രൂപ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് ഈ ഗണത്തിലുള്ളവരെ കണ്ടെത്തിയത്. മുസ്ലിം ലീഗാണ് കോട്ടയ്ക്കല്‍ നഗരസഭ ഭരിക്കുന്നത്.

Follow the FOURTH PILLAR LIVE channel on WhatsApp 

സാമൂിക സുരക്ഷാ പെൻഷനിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ധനവകുപ്പ് കൂടുതൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. വൻ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദ്ദേശം നൽകി.

ധനകാര്യ പരിശോധനാ വിഭാഗം എത്തിയപ്പോള്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ ആദ്യം രേഖകള്‍ നല്കാന്‍ വിസമ്മതിച്ചു. പെന്‍ഷന്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നത് നഗരസഭയാണെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന് അതില്‍ കാര്യമില്ലെന്നുമായിരുന്നു നിലപാട്. പിന്നീട് കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നഗരസഭ വഴങ്ങിയത്.

പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർനടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും ധന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു. ബി.എം.ഡബ്ല്യു. കാർ ഉടമകൾ ഉൾപ്പെടെയുള്ളവർ പെൻഷൻ പട്ടികയിൽ ഉണ്ടെന്ന് ഈ പരിശോധനയിലാണ് കണ്ടെത്തിയത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും കണ്ടെത്തി.

ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2,000 ചതുരശ്ര അടിയിലധികം വലിപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്.

കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിർദേശം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.

ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും.അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Recent Articles

Pressone TV

PRESSONE TV
Video thumbnail
തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപി തെളിവുകൾ നിരത്തി വി എസ് സുനിൽകുമാർ |THRISSUR POORAM AND SURESH GOPI
08:55
Video thumbnail
'വ്യോമസേനക്ക് കേരളം നൽകിയ സല്യൂട്ടിന് വിലയിടുകയാണ് കേന്ദ്രസർക്കാർ' | രൂക്ഷപ്രതികരണവുമായി ബ്രിട്ടാസ്
08:03
Video thumbnail
നാണംകെട്ട് പി വി അൻവർ | ഒടുവിൽ കെ സി വേണുഗോപാലിന്റെ മുന്നിൽ
06:15
Video thumbnail
മോദി, അമിത്ഷാ, ചന്ദ്രചൂഡ് | ത്രയങ്ങളെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര | പ്രസംഗം തടസപ്പെടുത്താൻ ബിജെപി
18:36
Video thumbnail
നിങ്ങൾ മാധ്യമങ്ങളുടെ സഹായം വേണ്ട, എന്നാൽ ഒരു മര്യാദ കാണിക്കണം | #mvgovindan ON #keralamedia
08:57
Video thumbnail
വി ഡി സതീശന്റെ അനുയായികൾക്കെതിരെചാണ്ടി ഉമ്മൻ വീണ്ടും |പിതാവിനെ വെറുതെ വിടണം..
09:59
Video thumbnail
ലീഗ് യോഗത്തിൽ വാഗ്‌വാദവും പൊട്ടിത്തെറിയും കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേർക്കുനേർ
08:03
Video thumbnail
തൊഴിലാളികൾ ഇടതുപക്ഷത്തിനൊപ്പം,ദക്ഷിണ റെയിൽവേയിലെ അംഗീകാരം തിരിച്ചുപിടിച്ച് സിഐടിയു
04:24

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
അതിഥി തൊഴിലാളികൾ എന്തുകൊണ്ട് കേരളത്തിലേയ്ക്ക് വരുന്നു ? യുപിയിലും ഗുജറാത്തിലും പോകുന്നില്ല
07:18
Video thumbnail
പി വി അൻവറിന് വമ്പൻ തിരിച്ചടി | കോൺഗ്രസ്സിലേക് എത്തിയില്ല | അപ്പഴേക്കും തിരിച്ചടികൾ ഓരോന്നോരാന്നായി
04:27
Video thumbnail
രക്ഷാപ്രവർത്തനത്തിന് കൂലി | കേന്ദ്രസർക്കാരിന് കേരളത്തിന്റെ മറുപടി
05:32
Video thumbnail
ലീഗിന് ഉഗ്രൻ പണികൊടുത്തത് ഉമർ ഫൈസി മുക്കം അരീക്കോട്ടെ പ്രസംഗം വൈറൽ ദൃശ്യങ്ങൾ കാണാം
20:39
Video thumbnail
വൈദ്യുതി നിരക്ക് ദക്ഷിണേന്ത്യയിൽ, ഏറ്റവും കുറവ് കേരളത്തിൽ, ഡാറ്റ പുറത്തുവിട്ട് ദേശീയ മാധ്യമം
05:21
Video thumbnail
ആദ്യ പ്രസംഗത്തിൽ കസറി പ്രിയങ്ക ഗാന്ധി |പ്രസംഗം കേൾക്കാൻ എത്താതെ മോദി
29:53
Video thumbnail
'തന്നെ ബഹുമാനിക്കാത്ത ഉപരാഷ്ട്രപതിയെ ബഹുമാനിക്കില്ല'പ്രതിപക്ഷ നേതാവും ഉപരാഷ്ട്രപതിയും നേർക്കുനേർ
13:44
Video thumbnail
കേരളത്തിന് വേണ്ടി ലോക്സഭയിൽ കെ രാധാകൃഷ്ണൻ |പിന്തുണയുമായി കോൺഗ്രസ് എംപി എം കെ രാഘവൻ |സഭയിലെ ദൃശ്യങ്ങൾ
10:14
Video thumbnail
കേരളം വീണ്ടും മാതൃക |അഭിനന്ദനവുമായി കേന്ദ്ര വിവരാവകാശ കമ്മീഷണർ | Kerala again as an example
03:59
Video thumbnail
പ്രതിപക്ഷ പ്രതിഷേധത്തിന് പുല്ലുവില,വീണ്ടും കള്ളക്കളിയുമായി ബിജെപി, No respect for opposition
06:58

Special

The Clap

THE CLAP
Video thumbnail
ഐഎഫ്എഫ്‌കെ വേദിയിൽ അന്തംവിട്ട് ജഗദിഷ് | ജഗദിഷിനെ ഞെട്ടിച്ച ദൃശ്യങ്ങൾ കാണാം | IFFK 2024 |JAGADEESH
03:33
Video thumbnail
പ്രദർശനത്തിന് അവസരം കിട്ടിയില്ലേ ? ഇനി ദുഃഖിക്കേണ്ട ! | സംഭവം ഗംഭീരം | MINI THEATRE FOR IFFK 2024
02:21
Video thumbnail
"തമ്പാനൂർ കടയൊന്നുമില്ല അണ്ണാ,ഇത് നമ്മളെ ഒരു ചെറിയ സംരംഭം" | ഐഎഫ്എഫ്‌കെ ടാഗോറിൽബിഗ് ബോസ് താരം ദിയ സന
01:43
Video thumbnail
നമ്മൾ പാവങ്ങൾ ജീവിച്ച് പോട്ടെ...ദിയ സനയും ചായക്കടയും തിരുവനന്തപുരത്ത് #diyasana #iffk2024
00:31
Video thumbnail
ടാഗോർ കഫേ..ഇത് ഞാൻ പുതുക്കി സെറ്റപ്പ് ചെയ്തത്...ബിഗ്‌ബോസ് താരത്തിന്റെ ചായക്കട വൈറൽ #diyasana
00:45
Video thumbnail
ദാഹം മാറ്റാൻ ബിഗ്‌ബോസ് താരം ദിയ സനയുടെ കട ടാഗോർ തിയേറ്ററിൽ #diyasana #iffk2024 #bigbossmalayalam
00:21
Video thumbnail
പെൺനോട്ടത്തിന്റെ മേള കാഴ്ച | പെൺകരുത്തിന്റെ പ്രതീകമായി ഏഴ് മികച്ച ചിത്രങ്ങൾ #iffk2024 #iffk
04:42
Video thumbnail
വരുന്നു, ലാലേട്ടൻ വിളയാട്ട് | അഞ്ച് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചു #mohanlal #lalettan #barroz
04:04
Video thumbnail
ലാപ്പതാ ലേഡീസ് ഓസ്‌ക്കറിന്.. | INDIAN CINEMAS SELECTED TO SUBMIT FOR OSCAR
05:07
Video thumbnail
Kishkindha Kaandam Movie Review | കിഷ്കിന്ധാ കാണ്ഡം മൂവി റിവ്യൂ | Asif Ali | Aparna Balamurali
08:55

Enable Notifications OK No thanks