Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കഴിഞ്ഞ 18 മാസത്തിനിടെ ഛത്തീസ്ഗഢിൽ പുരോഗമിക്കുന്ന നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ടത് 435 മാവോയിസ്റ്റുകൾ. ഇതിൽ 48 പേർ വനിതകളായിരുന്നു എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ ശനിയാഴ്ച കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഈ കണക്കുകൾ പ്രകാരം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ 10 ശതമാനം സ്ത്രീകളാണ്.
കീഴടങ്ങാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന മാവോയിസ്റ്റുകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന ബി.ജെ.പി. സർക്കാരിൻ്റെയും നേതൃത്വത്തിൽ ഛത്തീസ്ഗഢിൽ മാവോയിസ്‌റ്റ് വേട്ട തുടരുന്നത്. 2024 മുതൽ 2025 ജൂൺ 20 വരെയുള്ള കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സി.പി.എം. അടക്കമുള്ള ഇടതുപാർട്ടികൾ ഈ രക്തരൂക്ഷിതമായ മാവോയിസ്റ് വേട്ട അവസാനിപ്പിക്കണമെന്നും അവരുമായി ചർച്ചയ്ക്ക് തയാറാകണമെന്നും
കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിരുന്നു. 2001 മുതലുള്ള കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന വനിതാ മാവോയറിസ്റ്റുകളുടെ മരണനിരക്കാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 18 മാസത്തിനിടെ 1457 മാവോയിസ്റ്റുകൾ കീഴടങ്ങിയതായും 1469 പേരെ പിടികൂടിയതായും സർക്കാർ കണക്കുകൾ പറയുന്നു. കഴിഞ്ഞ മാസം നടന്ന ഓപ്പറേഷനിൽ സി.പി.ഐ. (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജ് കൊല്ലപ്പെട്ടിരുന്നു.