29 C
Trivandrum
Friday, January 17, 2025

എങ്കക്കാട് ഉണരുകയായി, കലയുടെ 5 രാപ്പകലുകളിലേക്ക്

തൃശ്ശൂർ: അശാന്തിപർവ്വങ്ങളുടെയും ദുരിതപ്പെയ്ത്തുകളുടെയും വിത്തുകൾ മണ്ണിൽ മുളയ്ക്കുമ്പോഴെല്ലാം മാനവികതയുടെയും സാഹോദര്യത്തിന്റെയും തോറ്റമ്പാട്ടുകളുമായ് കലാകാരും കലാസ്‌നേഹികളും മുന്നിട്ടിറങ്ങും. പുതുകാഴ്ചകളും പുത്തനറിവുകളും സംസ്‌കാരവൈവിധ്യങ്ങളും സമന്വയിക്കുന്ന 5 രാപ്പകലുകളിലേക്ക് തൃശ്ശൂർ വടക്കാഞ്ചേരിയിലെ എങ്കക്കാട് ഗ്രാമം ഉണരുകയായി.

Follow the FOURTH PILLAR LIVE channel on WhatsApp 

സമൂഹത്തിൽ വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സംഘടനയായ നിറച്ചാർത്ത് കലാ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന നി ഫെസ്റ്റിന്റെ ഒമ്പതാം അദ്ധ്യായത്തിന് ഡിസംബർ 4ന് തിരിതെളിയും. ഡിസംബർ 8 വരെ 5 നാൾ നീണ്ടു നിൽക്കുന്ന മേളയിലെ പരിപാടികൾ നിദർശന, ഒടുവിൽ വായനശാല, കലാസമിതി അങ്കണം എന്നിങ്ങനെ ഗ്രാമത്തിന്റെ 3 ഇടങ്ങളിലായാണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ എങ്കക്കാട് അണിചേരും.

ഇന്ത്യയിലെ പ്രമുഖരായ ചിത്രകാരന്മാർ എങ്കക്കാട് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചു പൊതുവായ ഇടങ്ങളിൽ അവരുടേതായ കലകൾ സൃഷ്ടിക്കുന്ന നാഷണൽ ആർട്ട് ക്യാമ്പ്, വ്യത്യസ്തതയാർന്ന കലാപരിപാടികൾ, തിയേറ്റർ, മ്യൂസിക് ബാൻഡ് തുടങ്ങിയവ ഉൾപ്പെടുന്ന ഗ്രാമീണ കലോത്സവം, ചിത്രപ്രദർശനങ്ങളും സ്ലൈഡ് ഷോ അവതരണങ്ങളും നാടൻ കളികളും കലാ സംവാദങ്ങളുമൊക്കെ നി ഫെസ്റ്റിന്റെ ഭാഗമാണ്. ഉത്സവദിനങ്ങളിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 5,000 പേരാണ് എങ്കക്കാട് വന്നുപോകുന്നത്.

സർക്കാർ സ്‌കൂളുകളിലെ വരകൾ, കുട്ടികൾക്കുള്ള കലാ പഠന ക്ലാസ്സുകൾ, പൊതു നിരത്തുകളിലെ ഗ്രാഫിറ്റികൾ, ആർട്ട് റസിഡൻസി തുടങ്ങിയ പരിപാടികളും നിറച്ചാർത്ത് സംഘടിപ്പിക്കുന്നുണ്ട്.

നി ഫെസ്റ്റ് 9 കാര്യപരിപാടി

Recent Articles

Related Articles

Special

Enable Notifications OK No thanks