കേരളത്തിൻ്റെ സാമ്പത്തിക ഭൂപടം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും രാഷ്ട്രീയ പോരാട്ടങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ശേഷം യാഥാർഥ്യമായ ഈ പദ്ധതി, ഒരു തുറമുഖം മാത്രമല്ല; കേരളത്തിൻ്റെ ഭാവി വികസനത്തിൻ്റെ കവാടമാണ്. ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി ഇന്ത്യയെ ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ശക്തമായി അടയാളപ്പെടുത്താൻ കഴിയുന്ന...
നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ധവളപത്രത്തിലെ കള്ളക്കണക്കുകൾ ഒന്നൊന്നായി പൊളിയുന്നു. റിപ്പോർട്ടിലെ വൈരുദ്ധ്യം തുറന്നുകാട്ടി കൊച്ചി മെട്രോ രംഗത്തെത്തി. മെട്രോ നഷ്ടത്തിലാണെന്ന യു.ഡി.എഫ്. സർക്കാരിൻ്റെ വാദം പൊളിക്കുന്ന കണക്കുകൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പുറത്തുവിട്ടു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനി...
10 വർഷം നീണ്ട എൽ.ഡി.എഫ്. ഭരണം മോശമാണെന്നു വരുത്തിത്തീർക്കാൻ വേണ്ടി മാത്രമാണ് യു.ഡി.എഫ്. സർക്കാർ ധവളപത്രം പുറത്തിറക്കിയതെന്ന കാര്യം കേരളത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിൻ്റെ പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ പ്രാബല്യത്തിലാകും. വില വർധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനത്തിൽ ഇടപെടാനില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ ഭാരം ജനങ്ങൾക്കാകുമെന്നുറപ്പായി. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്താണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നു എന്ന പേരിൽ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ യു.ഡി.എഫും കടമെടുപ്പിൻ്റെ വഴിയിൽ. പൊതുവിപണിയില്‍ നിന്ന് 1800 കോടി രൂപ കടമെടുക്കാൻ വി.ഡി.സതീശൻ സര്‍ക്കാർ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞതെല്ലാം...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.രണ്ടാഴ്ചക്കിടെ നാലാം തവണയാണ് കേന്ദ്രം ഇന്ധന വില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്...
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ കൈമാറിയത് 'പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്' എന്ന യു.ഡി.എഫ്. പ്രചാരണം പൊളിഞ്ഞു. എൽ.ഡി.എഫ്. അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിൻ്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു....
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ശനിയാഴ്ച വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് വർധിപ്പിച്ചത്.10 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ...
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡിന് 'മിന്നൽ മാജിക്' എന്നു പേരിട്ടു. ഇത് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്.പാലക്കാട്ടെ...
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പുകൾ പൂർത്തിയായതോടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു. വോട്ടെടുപ്പ് കഴിഞ്ഞപാടെ വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് എണ്ണക്കമ്പനികൾ 1000 രൂപയോളം വർധിപ്പിച്ചിരുന്നു. അതിൻ്റെ...
ന്യൂഡൽഹി: സർവലോക തൊഴിലാളി ദിനത്തിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി. വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില രാജ്യത്ത് കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ...
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും 123.04 ശതമാനം പ്രാഥമിക 'ആൻ്റി ഡംപിങ് ഡ്യൂട്ടി' ചുമത്തി ട്രംപ് ഭരണകൂടം. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിക്കു പുറമെയാണിത്....