29 C
Trivandrum
Sunday, December 29, 2024

ആടു തോമയെ വീഴ്ത്തി വിശാല്‍ കൃഷ്ണമൂര്‍ത്തി

    • റീ റിലീസിങ്ങില്‍ റെക്കോഡ് കളക്ഷന്‍ നേടി ദേവദൂതന്‍

    • വിശാലിനെ നേരിടാന്‍ ഡോ.സണ്ണി എത്തും

കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തി തിയേറ്ററുകള്‍ നിറയ്ക്കുകയാണ് ദേവദൂതന്‍. പുതിയ റെക്കോഡുകള്‍ നേടിയാണ് സിനിമ തിയേറ്ററുകളില്‍ തുടരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ റിലീസുകള്‍ മാറ്റിവച്ചതോടെ കൂടുതല്‍ തിയേറ്ററുകളില്‍ ദേവദൂതന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം വാരം കൂടുതല്‍ തിയേറ്ററുകളിലേയ്ക്ക് കൂടി എത്തുന്നതിന് മുമ്പുതന്നെ 3.2 കോടി രൂപയുടെ കളക്ഷന്‍ ദേവദൂതന്‍ നേടി. നേരത്തെ മോഹന്‍ലാലിന്റെ തന്നെ സ്ഫടികം റീ റിലീസിങ്ങില്‍ നേടിയത് 3.1 കോടി രൂപയായിരുന്നു. ഈ ആഴ്ച അവസാനിക്കുമ്പോള്‍ നാലു കോടിക്ക് മുകളിലായി കളക്ഷന്‍ ക്ലോസ് ചെയ്യാന്‍ കഴിയുമെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഓണം റിലീസ് വരെ ദേവദൂതന്‍ തിയേറ്ററുകളില്‍ തുടര്‍ന്നേയ്ക്കും.

Follow the FOURTH PILLAR LIVE channel on WhatsApp 

സ്ഫടികം

ഓഗസ്റ്റ് 17ന് എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴും പുനഃപ്രദര്‍ശനത്തിനെത്തുകയാണ്. ദേവദൂതന്റെ മികച്ച റെക്കോര്‍ഡ് മണിച്ചിത്രത്താഴിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആവേശം പകര്‍ന്നിട്ടുണ്ട്. റിലീസിങ് സമയത്ത് തിയേറ്ററില്‍ പരാജയപ്പെട്ട ദേവദൂതന്‍ ഇത്രയും കളക്ഷന്‍ നേടുമ്പോള്‍ വന്‍ ഹിറ്റായിരുന്ന മണിച്ചിത്രത്താഴ് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷ. വിശാല്‍ കൃഷ്ണമൂര്‍ത്തിയെന്ന സംഗീതപ്രതിഭയെ ഹൃദയത്തില്‍ സ്വീകരിച്ച പുതിയ തലമുറ ഡോ.സണ്ണിയെ ആവേശത്തോടെ സ്വീകരിക്കുമെന്നാണ് സിനിമാലോകം കരുതുന്നത്. ഓണത്തിരക്കു തന്നെയാണ് മണിച്ചിത്രത്താഴിന്റെയും ലക്ഷ്യം.

മണിച്ചിത്രത്താഴ്

ദേവദൂതന്‍ റിലീസിങ് സമയത്തുണ്ടായിരുന്ന പല ഭാഗങ്ങളും റീ റിലീസ് ചെയ്ത സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 34 മിനിട്ടാണ് ഒഴിവാക്കിയത്. ഇതില്‍ ജഗതി ശ്രീകുമാര്‍ കൈയടി നേടിയ ഹാസ്യ രംഗങ്ങളും ഉള്‍പ്പെടും. ആദ്യ റിലീസില്‍ കണ്ടവര്‍ക്ക് മനോവിഷമം ഉണ്ടാകുമെങ്കിലും പുതിയ പ്രേക്ഷകര്‍ക്ക് ഇത് ഫീല്‍ ചെയ്യില്ല. മികച്ച റീ എഡിറ്റിങിലൂടെയാണ് പുതിയ സിനിമയെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് സിയാദ് കോക്കറിനുണ്ടായ നഷ്ടം പൂര്‍ണമായും നികത്തുക മാത്രമല്ല വന്‍ ലാഭം നേടിക്കൊടുക്കുകയും ചെയ്യും ദേവദൂതന്‍. സിബി മലയിലിന്റെ മികച്ച സിനിമകളില്‍ ഒന്നായിരുന്നിട്ടും അന്നിതു കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ എന്ന പ്രതിഭാധനനായ സംവിധായകനെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

Recent Articles

Pressone TV

PRESSONE TV
Video thumbnail
അന്ന് കെപിസിസി ട്രഷറർ, ഇപ്പോൾ വയനാട് ഡിസിസി ട്രഷറർ,കോൺഗ്രസ്സിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ
08:08
Video thumbnail
ആരിഫ് ഖാന്.. റ്റാറ്റാ..തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും | Arif Khan | Ex-Governor
08:06
Video thumbnail
കർണാടകയിൽ 38 മാസമായി ശമ്പളമില്ല |കേരളത്തിൽ ശമ്പളം ഒരു ദിവസം വൈകിയാൽ പ്രതിഷേധം
06:22
Video thumbnail
സന്ദീപ് വാര്യരുടെ വഴി തേടി കൂടുതൽ നേതാക്കൾ |ബിജെപിയിൽ കലാപം അടങ്ങില്ല
05:28
Video thumbnail
കെ സുധാകരന് ലോട്ടറി | വി ഡി സതീശന് തിരിച്ചടി |കോൺഗ്രസ് പുകയുന്നു
05:38
Video thumbnail
ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ സഖ്യം,കെ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ | Jamaat-e-Islami SDPI alliance
08:02
Video thumbnail
ജമാഅത്തെ ഇസ്ലാമി എസ്‌ഡിപിഐ വർഗീയത പ്രശ്‌നമല്ല, യുഡിഎഫ് അവർക്കൊപ്പം നിൽക്കും, ഞങ്ങൾക്ക് വോട്ട് മതി,
06:33
Video thumbnail
അനർഹമായി പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരെ സസ്‌പെൻഡും ചെയ്തുപിഴയും ഈടാക്കി, കണക്കുകൾ അറിയാം
04:02
Video thumbnail
ചെരുപ്പിടാത്ത അണ്ണാമലൈക്ക് | ചാട്ടവാറടി കൊടുത്ത് ഡിഎംകെ | ദൃശ്യങ്ങൾ കാണാം
09:07

Related Articles

Pressone Keralam

PRESSONE KERALAM
Video thumbnail
"എങ്ങനെയൊരു ഭാരമാകാമെന്ന് തെളിയിച്ചിട്ടാണ് ആരിഫ് ഖാൻ പടിയിറങ്ങുന്നത് " | M SWARAJ ON EX GOVERNOR KL
08:49
Video thumbnail
ഒന്നും ചെയ്യാനാകാതെ പിണറായിയോടും എസ്എഫ്ഐയോടും പരാജയപ്പെട്ട്ആരിഫ് ഖാൻ ബിഹാറിലേക്ക്
05:37
Video thumbnail
മാധ്യമ പ്രചാരണം പൊളിഞ്ഞു, കൊച്ചി മെട്രോ അഞ്ചിരട്ടി പ്രവർത്തന ലാഭത്തിൽ | കണക്കുകൾ പുറത്ത്
04:29
Video thumbnail
പ്രിയങ്കയ്ക്ക് പിന്നിൽ ഇടതുപക്ഷ വിദ്യാർത്ഥി നേതാക്കൾ |വിവരങ്ങൾ പുറത്തുവിട്ട് ദേശീയ മാധ്യമം
06:23
Video thumbnail
മനോരമയും മാതൃഭൂമിയും ഗുജറാത്ത് സർക്കാരിന്റെ മ്യൂസിയവും മഹാത്മാ ഗാന്ധിയും | M SWARAJ | CPIM KERALA
11:11
Video thumbnail
ഇന്ത്യക്ക് വെല്ലുവിളിയായി ചൈന | നിർമ്മിക്കാൻ പോകുന്നലോകത്തെ ഏറ്റവും വലിയഡാമിന്റെ വിശേഷങ്ങൾ അറിയാം
04:33
Video thumbnail
കോൺഗ്രസ് ബിജെപിയിൽ നിന്ന് പണം വാങ്ങി,ഗുരുതര വെളിപ്പെടുത്തലുമായി ആം ആദ്മി,
06:06
Video thumbnail
തൃശ്ശൂരിൽ ബിജെപി കെണിയിൽ വീണ് ഇടതുപക്ഷം | വി എസ് സുനിൽകുമാറും മേയറും നേർക്കുനേർ
06:06

Special

The Clap

THE CLAP
Video thumbnail
"എനിക്ക് ഇപ്പഴും പ്രായം 15"| ഉരുളയ്ക്കുപ്പേരി പോലെ ഉഗ്രൻ മറുപടിയുമായി ബേസിൽ ജോസഫ് വയനാട്ടിൽ|
04:16
Video thumbnail
ഈ വർഷത്തെ IFFK എങ്ങനെ ? HOW'S IFFK 2024 ? PUBLIC RESONSE | TAGORE THEATER | IFFK TRIVANDRUM
02:39
Video thumbnail
ALL WE IMAGINE AS PAYAL KAPADIA IFFK LIVE | INTERVIEW WITH PAYAL KAPADIA | THE CLAP
03:43
Video thumbnail
IFFKയിൽ യുവതി യുവാക്കന്മാരുടെ കുത്തൊഴുക്ക് | INTERVIEW WITH C AJOY #iffk2024
05:34
Video thumbnail
മാങ്ങാട് രത്നാകരൻ നായർ | കാണണ്ടേ സിനിമകൾ ഏതെല്ലാം ? IFFK 2024 FILMS TO SEE | IFFK LIVE | TRIVANDRUM
00:37
Video thumbnail
"ജിയോ ബേബിയാണ് എനിക്ക് നല്ലൊരു അവസരം തന്നത്'നടൻ കുമാർ, ACTOR KUMAR ON JEO BABY
04:46
Video thumbnail
ഫെമിനിച്ചി ഫാത്തിമ സിനിമയേക്കുറിച്ചു പറഞ്ഞു കണ്ണുനിറഞ്ഞ് നടൻ കുമാർ, ACTOR KUMAR ON FEMINICHI FATHIMA
05:12
Video thumbnail
അഭിനേതാക്കൾ IFFK അനുഭവം പങ്കുവെയ്ക്കുന്നു | കണ്ട സിനിമകൾ ഏതെല്ലാം ? CELEB Experiences about IFFK
03:47
Video thumbnail
ഐഎഫ്എഫ്‌കെ വേദിയിൽ ജഗദിഷ് | IFFK 2024 | JAGADEESH AT IFFK 2024, TAGORE THEATRE #jagadheesh
00:36
Video thumbnail
ജഗദിഷ് ഐഎഫ്എഫ്‌കെ വേദിയിൽ | IFFK 2024 | JAGADEESH AT IFFK 2024, TAGORE THEATRE #jagadheesh
00:50

Enable Notifications OK No thanks