മണിപ്പുരിൽ വീണ്ടും സംഘർഷം

Follow the FOURTH PILLAR LIVE channel on WhatsApp 

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം പടരുന്നു. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ 2 പ്രദേശങ്ങളിലായി നടന്ന വെടിവെയ്‌പ്പിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ ഉൾപ്പെടെ  2 പേർക്ക്‌ പരുക്കേറ്റു.

സനസാബിയിൽ വെള്ളിയാഴ്‌ച രാവിലെ 10.45 ന്‌ കുന്നിൻ മുകളിൽനിന്ന്‌ ആയുധധാരികൾ നടത്തിയ വെടിവെപ്പിലാണ്‌ 2 പേർക്ക്‌ പരുക്കേറ്റത്‌. പരുക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുരക്ഷാസേന അറിയിച്ചു.

തമ്‌നാപ്പോക്പിയിൽ രാവിലെ 11.30നാണ്‌ വെടിവെപ്പ്‌ അരങ്ങേറിയത്. അപ്രതീക്ഷിതമായുണ്ടായ വെടിവെപ്പിലും ബോംബേറിലും പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തരായി. വെടിവെപ്പ്‌ നടന്ന പ്രദേശത്തുണ്ടായിരുന്ന കുട്ടികൾ, സ്‌ത്രീകൾ, വയോധികർ എന്നിവരെ സി.ആർ.പി.എഫ്‌. സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി.

ചുരാചന്ദ്‌പുർ ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ 2 പേരെ അറസ്റ്റു ചെയ്‌തു. അറസ്റ്റിലായവരിൽനിന്ന്‌ തോക്കുൾപ്പെടെയുള്ള ആയുധങ്ങളും വെടിമരുന്നുകളും സുരക്ഷാസേന കണ്ടെടുത്തു.

COMMENT

Recent Articles

Related Articles

Special