തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ ധനവകുപ്പിന്റെ ക്രിസ്മസ് സമ്മാനം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ മാധ്യമങ്ങളെ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. ഇതിൽ നിന്ന് ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 7 കോടി രൂപയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും ധനവകുപ്പ് അനുവദിച്ചു.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധന മന്ത്രി ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ അനുവദിച്ചു.

Recent Articles

Related Articles

Special