Follow the FOURTH PILLAR LIVE channel on WhatsApp
നാഷണൽ ഇൻ്റലിജനസ് പശ്ചാത്തലത്തലമക്കി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാളിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമവും തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്വിൽ എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമിക്കുന്നത്.

ജോബി ജോർജ് തടത്തിൽ, രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു. റിതിക സിങ്, അമൈറ ദസ്തർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ, സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരള, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് ഓപ്പറേഷൻ ത്രാൾ ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിക്കുന്നത്.

സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിങ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാ സംവിധാനം -സുനീഷ് സോദരൻ, വസ്ത്രാലങ്കാരം -സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് -റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ -ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ് -എം.ആർ.രാജകൃഷ്ണൻ, സ്റ്റിൽസ് -ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ -വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് -ടെൻപോയിൻ്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ -ഇക്ബാൽ പാനായിക്കുളം. ആതിര ദിൽജിത്ത്, വാഴൂർ ജോസ്, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് പബ്ലിക് റിലേഷൻസ് നിർവഹിക്കുന്നത്.































