ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിൻ്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു; 6 പേർക്ക് പരുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയർ വിമാനത്തിൻ്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു.

എൽ.എക്സ്. 147 എന്ന വിമാനത്തിൽ 228 യാത്രക്കാരും 4 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം.

ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ലാൻഡിങ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ടേക്ക് ഓഫ് ഉടൻ തന്നെ നിർത്തിവെയ്ക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.

എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recent Articles

Related Articles

Special