ന്യൂയോര്‍ക്ക്: അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോവും. അതിവേഗം കടന്നുപോവുന്ന ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.
Follow the FOURTH PILLAR LIVE channel on WhatsApp
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഛിന്നഗ്രഹങ്ങളെക്കുറിച്ചു പഠിക്കാന്‍ ഗവേഷകര്‍ക്കു ലഭിക്കുന്ന നല്ലൊരവസരമായാണ് ഇതിനെ കാണുന്നത്.
2020 ആര്‍.എല്‍. -ഓഗസ്റ്റ് 27 നാണ് 2020 ആര്‍.എല്‍. എന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്തെത്തുക. 46.8 ലക്ഷം കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത്. 110 അടി വ്യാസമുള്ള ഛിന്നഗ്രമാണിത്.
2021 ആര്‍.എ.10 -92 അടി വ്യാസമുള്ള 2021 ആര്‍.എ.10 എന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 26.1 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയാണ് കടന്നുപോവുക. ഓഗസ്റ്റ് 28 നാണ് ഇത് ഏറ്റവും അടുത്തെത്തുക.
2012 എസ്.എക്സ്. 49 -64 അടി വ്യാസമുള്ള ഛിന്നഗ്രഹമാണ് 2012 എസ്.എക്സ്. 49. ഓഗസ്റ്റ് 29 ന് 42.9 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ ഇത് കടന്നുപോകും
2016 ആര്‍.ജെ. 20 -210 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് 30 ന് 69.9 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ കടന്നുപോവൂം.
2021 ജെ.ടി. -കൂട്ടത്തില്‍ ഏറ്റവും ചെറിയ ഛിന്നഗ്രഹമാണിത്. 63.6 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയാണ് ഇത് കടന്നുപോവുക.