ദേശീയ ഗുണനിലവാര അംഗീകാരം കേരളത്തിലെ 4 ആശുപത്രികള്‍ക്കു കൂടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 3 ആശുപത്രികൾക്ക് പുതുതായി അംഗീകാരം ലഭിച്ചപ്പോൾ 1 ആശുപത്രിയ്ക്ക് പുനഃഅംഗീകാരമാണ്. ഇതോടെ സംസ്ഥാനത്തെ 193 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 83 എണ്ണം പുനഃഅംഗീകാരവും നേടിയെടുത്തിട്ടുണ്ട്.

പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60 ശതമാനവും ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം 90.15 ശതമാനവും വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70 ശതമാനവും സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസറഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18 ശതമാനം സ്‌കോർ നേടി വീണ്ടും അംഗീകാരം നേടിയെടുത്തു. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.

5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 132 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് കേരളത്തിൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

Recent Articles

Related Articles

Special