29 C
Trivandrum
Thursday, February 6, 2025

മനുഷ്യനെ കഴുകിയുണക്കാൻ വാഷിങ് മെഷിൻ

ടോക്യോ: തുണി കഴുകുന്ന വാഷിങ് മെഷിൻ ലോകത്തെല്ലായിടത്തുമുണ്ട്. എന്നാൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷിനും ഇപ്പോൾ എത്തിയിരിക്കുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചത് ജപ്പാനിലെ സയന്‍സ് കമ്പനിയാണ്.

Follow the FOURTH PILLAR LIVE channel on WhatsApp 

മിറായ് നിങ്കേന്‍ സെന്റകുകി എന്ന് അറിയപ്പെടുന്ന ഉപകരണം സ്പായ്ക്ക് സമാനമായ അനുഭവമാണ് നല്‍കുന്നത്. മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.

പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് ഒരാൾ കയറുമ്പോൾ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. നിര്‍മിത ബുദ്ധി നിരന്തരം നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുകയും ചെയ്യും. വൈകാരിക തലവും വിശകലനം ചെയ്യുന്ന യന്ത്രം, കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും കാണിക്കും.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്സ്പോയിലാവും യന്ത്രം പുറത്തിറക്കുക. ഇവിടെവെച്ച് 1,000 പേര്‍ക്ക് നേരിട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനം അനുഭവിച്ചറിയാന്‍ സാധിക്കും. ഇതിന് ശേഷമായിരിക്കും വിപണിക്കുവേണ്ടി യന്ത്രം നിര്‍മിക്കുക. യന്ത്രത്തിന് വേണ്ടിയുള്ള ബുക്കിങ് ഇപ്പോൾതന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks