Follow the FOURTH PILLAR LIVE channel on WhatsApp
കേരളം എന്ന സംസ്ഥാനത്തിൻ്റെ ദൈനംദിന ഭരണകാര്യത്തിലും ഗവർണർ ഇടപെട്ടു തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൻ്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തു. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യമിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലറുമൊക്കെ ഈ യോഗത്തിനെത്തി.
ശരിക്കും ഒരു സംസ്ഥാനത്തിൻ്റെ ദൈനംദിന ഭരണനിർവഹണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമുണ്ടോ? ഇല്ല തന്നെ. അങ്ങനെ ഏതെങ്കിലും ഗവർണർ ഇടപെട്ടാൽ? ഇടപെടരുതെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടാവണം. ജസ്റ്റീസ് പി.സദാശിവവും ആരിഫ് മുഹമ്മദ് ഖാനും ഗവർണർമാരെന്ന നിലയിൽ ഭരണത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നതും പോരാടുന്നതും കേരളം കണ്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശന് ആ ആർജവമുണ്ടോ എന്നതാണ് ഇവിടത്തെ ചോദ്യം.
നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 152 മുതല്‍ 237 വരെ പ്രതിപാദിക്കുന്നത് ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങളെ കുറിച്ചാണ്. സംസ്ഥാന നിയമസഭ വിളിച്ചു കൂട്ടുവാനും പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുവെങ്കിലും മുഖ്യമന്ത്രിയെയോ ഉദ്യോഗസ്ഥരെയോ വിളിപ്പിച്ചു ദൈനംദിന കാര്യത്തില്‍ ഇടപെട്ട് നിർദേശം നല്കാൻ അധികാരമില്ല തന്നെ. ‘ഇങ്ങനെ ചെയ്താൽ നന്നായിരിക്കും’ എന്നു വേണമെങ്കിൽ മുഖ്യമന്ത്രിയെ ഗവർണർക്ക് ഉപദേശിക്കാമെന്നു മാത്രം. ഉപദേശം മുഖ്യമന്ത്രി സ്വീകരിച്ചുകൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല.
സര്‍ക്കാരിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണര്‍ വെറും ആലങ്കാരിക പദവി മാത്രമാണ്. ഭരണം ഞാണിന്മേല്‍ക്കളിയാണെങ്കില്‍ ഗവര്‍ണര്‍ പരമാധികാരിയാവും. ഭരണഘടനയുടെ അനുച്ഛേദം 163 ഗവര്‍ണറുടെ അധികാരങ്ങളെപ്പറ്റി ഇങ്ങനെ പറയുന്നു.
Council of Ministers to aid and advise Governor
(1) There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion.
(2) If any question arises whether any matter is or is not a matter as respects which the Governor is by or under this Constitution required to act in his discretion, the decision of the Governor in his discretion shall be final, and the validity of anything done by the Governor shall not be called in question on the ground that he ought or ought not to have acted in his discretion.
(3) The question whether any, and if so what, advice was tendered by Ministers to the Governor shall not be inquired into in any court.
ഇനി ഗവര്‍ണര്‍ക്ക് അധികാരം പ്രയോഗിക്കാവുന്ന കാര്യങ്ങളെപ്പറ്റിയും ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക തുടങ്ങി ദൈനംദിന ഭരണത്തിൽ ഇടപെടുക എന്നത് ഇല്ലേയില്ല.
The matters in which the Governor is expected to use his discretion are:-
(i) In chosing the Chief Minister. (ii) In testing majority of the government in office. (iii) In the matter of dismissal of a Chief Minister. (iv) In dissolving the Legislative Assembly. (v) In recommending President’s rule. (vi) In reserving Bills for President’s Consideration.
ഭരണഘടനയുടെ അനുച്ഛേദം 167ലാണ് മുഖ്യമന്ത്രിയുടെ ചുമതലകളെപ്പറ്റി പറയുന്നത്.
Duties of Chief Minister as respects the furnishing of information to Governor, etc.
It shall be the duty of the Chief Minister of each State
(a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;
(b) to furnish such information relating to the administration of the affairs of the State and proposals for legislation as the Governor may call for; and
(c) if the Governor so requires, to submit for the consideration of the Council of Ministers any matter on which a decision has been taken by a Minister but which has not been considered by the Council.
ഇവിടെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കാണാം, സ്വന്തം താല്പര്യപ്രകാരം. എന്നാല്‍, മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. ഇങ്ങനെ ഭരണഘടനയുടെ അധികാര പരിധിക്കു പുറത്ത് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നതിനു പകരം വഴങ്ങിക്കൊടുക്കുക എന്ന അക്ഷന്തവ്യമായ അപരാധമാണ് ഇപ്പോൾ നടക്കുന്നത്.
ഭരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദശേപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുള്ള ആലങ്കാരിക പദവി മാത്രമാണ് ഗവര്‍ണര്‍. മന്ത്രിസഭ എഴുതിത്തയ്യാറാക്കി കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗം 2 ഗ്ലാസ് വെള്ളം കുടിച്ച് കുത്തും കോമയും പോലും തെറ്റിക്കാതെ അദ്ദേഹം നിയമസഭയില്‍ വായിച്ചുതീര്‍ക്കുന്നത് ചുമ്മാതല്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ രാജ്ഭവനില്‍ ചായപ്പൊടി വാങ്ങാന്‍ പോലും ഗവര്‍ണര്‍ക്കാവില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിരാകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കും. എന്നാല്‍, ഗവര്‍ണര്‍ നിരാകരിക്കുന്നത് സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ അംഗീകരിച്ചേ പറ്റൂ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗവര്‍ണറെയല്ല സര്‍ക്കാരിനെയാണ്. അതാണ് ജനാധിപത്യം.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.
























