Follow the FOURTH PILLAR LIVE channel on WhatsApp
നവാഗതനായ ഉമേഷ് എസ്.നായർ സംവിധാനം ചെയ്യുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. ഹൊറർ, ഫാൻ്റസി, ഹ്യൂമർ ഘടകങ്ങൾ ചേർത്ത് പൂർണ്ണമായും വിനോദപ്രധാനമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്.

അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം.

ജെ സ്റ്റുഡിയോസ്, എ 2 എ മൂവി സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രാഹുൽ കല്യാൺ ആണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. അർക്കാഡോ സംഗീതം ഒരുക്കുന്നു. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് സുനേഷ് സെബാസ്റ്റ്യൻ. കലാസംവിധാനം മകേഷ് മോഹൻ. മേക്കപ്പ് സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ അരവിന്ദ് കെ.ആർ. സൗണ്ട് മിക്സിംഗ് എം.ആർ.രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആശിഷ് ജോസ് ഇല്ലിക്കൽ. ഡിസൈൻ യെല്ലോടൂത്ത്. മാർക്കറ്റിംഗ് ഒപ്റ. സ്റ്റിൽസ് വിഷ്ണു ആർ.ഗോവിന്ദ്. പി.ആർ.ഒ. വാഴൂർ ജോസ്.
കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരാണ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ.
ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.































