Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ വൻ കാർ ബോംബ് സ്ഫോടനത്തിൽ സൈനികർ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. 50ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ക്വറ്റയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ കാർ ട്രെയിനിലേക്ക് ഇടിച്ചുകയറിയാണ് സ്ഫോടനമുണ്ടായത്. സൈനികരുമായി സഞ്ചരിച്ച ട്രെയിനിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ബലൂചിസ്താൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ.) ഏറ്റെടുത്തു. നടന്നത് ചാവേർ ആക്രമണം ആണെന്ന് ബി.എൽ.എ. അറിയിച്ചു.
തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായിരുന്നു സ്ഫോടനം. ശക്തമായ സ്ഫോടനത്തെ തുടർന്ന് ട്രെയിനിൻ്റെ 2 ബോഗികൾ തലകീഴായി മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം മുൻപ്, പെഷാവറിലേക്ക് പോകുകയായിരുന്ന 400 യാത്രക്കാർ സഞ്ചരിച്ചട്രെയിൻ ബലൂചിസ്താൻ പ്രവിശ്യയിൽ ബി.എൽ.എ. റാഞ്ചിയിരുന്നു. ആ സംഭവത്തിൽ ഉൾപ്പെട്ട 33 വിമതരെ പാക് സൈന്യം വധിക്കുകയും യാത്രക്കാരെ രക്ഷിക്കുകയും ചെയ്തു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.

































