Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: ഇസ്‌ലാമിക് സ്റ്റേറ്റിൻ്റെ (ഐ.എസ്.) തലപ്പത്തെ രണ്ടാമൻ അബുബക്കർ ഇബ്ന് മുഹമ്മദ് ഇബ്ന് അലി അൽ-മൈനുകിയെ വധിച്ചെന്ന് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യു.എസ്., നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് നൈജീരിയയിൽ വെച്ച് മൈനുകി കൊല്ലപ്പെട്ടതെന്നാണ് വിവരം.
മൈനുകി ഇനി ആഫ്രിക്കെ ഭീകരവത്ക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. ഐസിസിൻ്റെ ആഗോളതലത്തിലെ രണ്ടാമനായ അബുബക്കർ ഇബ്ന് മുഹമ്മദ് ഇബ്ന് അലി അൽ-മൈനുകി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവത്ക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐസിസിൻ്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായി. ഈ സൈനിക നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാരിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ.’– ട്രംപ് കുറിച്ചു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































