29 C
Trivandrum
Monday, January 13, 2025

ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി

മുംബൈ: മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുണെയിലാണ് സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഭാര്യ യുവതിയോടു മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.

Follow the FOURTH PILLAR LIVE channel on WhatsApp 

സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെയാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്. അനുചിതമായി യുവതിയെ തൊടാൻ ശ്രമിച്ചതോടെ പ്രകോപിതയായ യുവതി ഇയാളെ പിടിച്ചു നിർത്തി 26 തവണ മുഖത്തടിക്കുകയായിരുന്നു. യുവാവ് തന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം.

അതിനിടെ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടു. ഷിർദിയിലെ ഒരു സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയായ യുവതി ഭർത്താവിനും മകനുമൊപ്പം ബസിൽ പുണെയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് മദ്യപനായ യുവാവിൽ നിന്നു ദുരനുഭവം ഉണ്ടായത്.

Recent Articles

Related Articles

Special

Enable Notifications OK No thanks