ന്യൂയോർക്ക്: ഡോണള്‍ഡ് ട്രംപ് തന്നെ ലൈംഗിക കൈയേറ്റം ചെയ്തുവെന്ന് മുൻ മോഡലിന്റെ വെളിപ്പെടുത്തൽ. 1993ലാണ് ട്രംപ് തന്നെ കടന്നുപിടിച്ചതെന്ന് മുൻ മോഡലായ സ്റ്റെയ്സി വില്യംസ് ആരോപിച്ചു
Follow the FOURTH PILLAR LIVE channel on WhatsApp
അമേരിക്കൻ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ മുന്നിൽ വെച്ചായിരുന്നു സംഭവം. അന്ന് താൻ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ന്യൂയോർക്കിലെ ട്രംപ് ടവറിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും സ്റ്റെയ്സി പറയുന്നു.
മുന്നിലെത്തിയ നിമിഷം ട്രംപ് തന്റെ ശരീരഭാഗങ്ങളിലാകമാനം ബലമായി കടന്നുപിടിച്ചുവെന്നും താൻ നിന്ന നില്പിൽ മരവിച്ചുപോയെന്നും സ്റ്റെയ്സി ആരോപിച്ചു. തന്റെ മാറിടത്തിലും അരക്കെട്ടിലും നിതംബത്തിലുമെല്ലാം ട്രംപ് കരങ്ങളമർത്തി. ഈ സമയം എപ്സ്റ്റീനു ട്രംപും പരസ്പരം നോക്കി ചിരിക്കുകയായിരുന്നുവെന്നും സ്റ്റെയ്സി ദ ഗാർഡിയൻ ദിനപത്രത്തോടു പറഞ്ഞു.
എന്നാൽ സ്റ്റെയ്സിയുടെ ആരോപണം തീർത്തും വ്യാജമാണെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ ട്രംപിനെതിരേ ലൈംഗിക ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചു.