2 ആഴ്ച. 2 ഭാഷ. 2 സിനിമ. 2 സൂപ്പർതാരങ്ങൾ. 2 ചിത്രങ്ങളുടെയും കേന്ദ്രത്തിൽ ഒരേ നടി — മമിത ബൈജു. മമിത ഇനി ‘പ്രേമലുവിലെ റീനു’ മാത്രമല്ല. തെന്നിന്ത്യൻ സിനിമയിലെ പുതിയ താരമൂല്യത്തിന്റെ പേരാണ്.ഓഗസ്റ്റ് 14ന് തമിഴിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’. ഒരാഴ്ചയ്ക്കുശേഷം, ഓഗസ്റ്റ്...
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ ഒക്ടോബർ 1ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’ എന്നതാണ് ചിത്രത്തിന്റെ ആപ്തവാക്യം.പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ ജയസൂര്യയുടെയും വിനായകന്റെയും കഥാപാത്രരൂപങ്ങൾക്കാണ് പ്രാധാന്യം. ഇന്ദ്രൻസും നിഹാലും പോസ്റ്ററിലുണ്ട്....
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സബ് ഇൻസ്പെക്ടർ ലൗലജൻ ടി.എസ്. എന്ന കഥാപാത്രമായി പൊലീസ് വേഷത്തിൽ മോട്ടോർ ബൈക്കിലിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്....
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി സംഗീതസംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അതിർത്തിക്കപ്പുറത്തേക്ക് നീളുന്ന ഭീകരവിരുദ്ധ ദൗത്യത്തിന്റെ സൂചനകൾ നൽകുന്ന ദൃശ്യങ്ങളോടെയാണ് ടീസർ ഒരുക്കിയിരിക്കുന്നത്.“എൻ.ഐ.എ. വച്ചാൽ...
ഗിരീഷ് എ.ഡിയുടെ സിനിമകളിൽ പരമ്പരാഗത അർഥത്തിലുള്ള നായകനോ നായികയോ ഉണ്ടാകാറില്ല. പകരം, നമ്മുടെ ചുറ്റുവട്ടത്ത് എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിക്കുന്ന മനുഷ്യരാണ് അവിടെ നിറയുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജെയ്സണും ‘സൂപ്പർ ശരണ്യ’യിലെ സോനയും ‘പ്രേമലു’വിലെ...
ഒരു സമൂഹം ഒരുകാലത്ത് ഭയന്നിരുന്നവരെ പിന്നീട് ഇതിഹാസങ്ങളാക്കി മാറ്റാറുണ്ട്. കുറ്റകൃത്യങ്ങളും അധികാരവും പണവും ചേർന്ന് വളർത്തിയ അത്തരം പുരുഷപ്രതിച്ഛായകളോടുള്ള കൗതുകമാണ് വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’യുടെ അടിസ്ഥാന ഊർജം. കേരളത്തിലെ സ്വർണക്കടത്ത് വിവാദങ്ങളുടെ...
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ സ്റ്റുഡിയോ പതിപ്പിനൊപ്പം ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.“കായാകും മുൻപ് കൊഴിഞ്ഞൊരു പൂ മണ്ണിനോട്...
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന് ‘ഹലോ ഡിയർ’ എന്ന് പേരിട്ടു. ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു....
മലയാള സംഗീതരംഗത്ത് സിനിമേതര പ്രണയഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഈസ്റ്റ് കോസ്റ്റ് വിജയൻ 2 പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ ഓണപ്പാട്ടുമായി എത്തുന്നു. ‘ഓണം വൈബ് 2026’ എന്ന മ്യൂസിക് വീഡിയോയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയത്.‘നിനക്കായ്’,...
‘കനകരാജ്യം’, ‘വീകം’ എന്നീ ചിത്രങ്ങൾക്കുശേഷം സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൈജു കുറുപ്പ് നായകനാകുന്നു. ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. ഡിറ്റക്ടീവായാണ് സൈജു കുറുപ്പ് എത്തുന്നത്.അന്വേഷണവും ഹാസ്യവും...
‘മെൽ കൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിനവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെൽ കൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാംസ്കാരികമന്ത്രി പി.സി.വിഷ്ണുനാഥാണ് തന്റെ ഔദ്യോഗിക...
ഒരു കുടുംബചിത്രത്തിന് വിജയിക്കാൻ വലിയ സംഘട്ടനങ്ങളോ വി.എഫ്.എക്സ്. വിസ്മയങ്ങളോ മാസ് ഡയലോഗുകളോ ആവശ്യമില്ല. അതിന് വേണ്ടത് കഥാപാത്രങ്ങളെ പ്രേക്ഷകന്റെ അടുത്തേക്ക് കൊണ്ടുവരാൻ കഴിയുന്ന അഭിനേതാക്കളാണ്. അവരുടെ സന്തോഷവും സങ്കടവും ആശയക്കുഴപ്പവും ഒറ്റപ്പെടലുമൊക്കെ സ്വന്തം...
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മരം കൊത്തി വേഗത്തിൽ, മനം കൊത്തി നീറുന്നു... എൻ തുയിര്...’ എന്നു തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിയാണ്...
ടൊവിനോ തോമസും പുതുമുഖം മേഘനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മുൻപേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഗ്ലെൻ മോറിലായിരുന്നു ചിത്രത്തിന്റെ പൂജയും ആദ്യ ഷൂട്ടിങ്ങും. എഡിറ്ററും സംവിധായകനുമായ സൈജു ശ്രീധരനാണ് ചിത്രം സംവിധാനം...