29 C
Trivandrum
Wednesday, February 5, 2025

India

വീഡിയോ പോസ്റ്റ് ചെയ്ത് ടെക്കി ആത്മഹത്യ ചെയ്ത സംഭവം; ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബംഗളൂരു: ഭാര്യവീട്ടുകാർക്കെതിരെ ആരോപണം ഉന്നയിച്ചശേഷം ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ബം​ഗളൂരുവിലെ ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ ബിഹാർ സ്വദേശി അതുൽ സുഭാഷ്...

വിവാദപരാമര്‍ശം: അലഹാബാദ് ഹൈക്കോടതി ജഡ്ജിയെ വിളിപ്പിച്ച് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി കൊളീജിയം നിർദേശം നൽകി. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ്...

മുസ്ലിം പള്ളികളിലെ സർവേയ്ക്ക് സുപ്രീം കോടതിയുടെ പൂട്ട്

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്നാണ് കീഴ്ക്കോടതികൾക്കുള്ള നിർദ്ദേശം. ആരാധനാലയങ്ങളിൽ സർവേ...

ദക്ഷിണ റെയിൽവേ ഹിതപരിശോധന: അംഗീകാരം തിരിച്ചുപിടിച്ച് സി.ഐ.ടി.യു. സംഘടന

ചെന്നൈ: ദക്ഷിണ റെയിൽവേ ജീവനക്കാരുടെ ഹിതപരിശോധനയിൽ സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയന് (ഡി.ആർ.ഇ.യു.) അംഗീകാരം. നക്ഷത്രം അടയാളത്തിലാണ് ഡി.ആർ.ഇ.യു. മത്സരിച്ചത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഡി.ആർ.ഇ.യു. അംഗീകൃത തൊഴിലാളി...

കോയമ്പത്തൂരിൽ വാഹനാപകടം: പിഞ്ചുകുഞ്ഞടക്കം 3 മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ∙ മധുക്കര എൽ. ആൻഡ് ടി. ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ 3 പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ...

നിലവിലുള്ള നിയമസഭകളുടെ കാലാവധി കുറയ്ക്കേണ്ടി വരും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് അംഗീകാരം നല്‍കിയത്. സമഗ്ര...

5 വയസ്സുകാരൻ 55 മണിക്കൂർ കുഴൽക്കിണറിൽ; ആര്യന് പുതുജീവൻ

ജയ്പുര്‍: രാജസ്ഥാനിലെ ദൗസയില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ രക്ഷപ്പെടുത്തി. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തത്തിക്കാൻ അതിനു സമാന്തരായി 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം...

ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്, ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാരാപിച്ചാണ് ജഗ്ദീപ് ധനകർക്കെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നോട്ടീസ് നല്കിയത്. ജോർജ് സോറോസിന് സോണിയ ഗാന്ധിയുമായും...

75 വയസ്സ് പ്രായപരിധിയിൽ മാറ്റം വേണ്ടെന്ന് പൊളിറ്റ് ബ്യൂറോ; പിണറായിയുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കും

ന്യൂഡൽഹി: നേതാക്കൾക്ക് 75 വയസ്സ് പ്രായ പരിധിയിൽ മാറ്റം വേണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ ധാരണ. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്ന...

1997ലെ കസ്റ്റഡി മർദനക്കേസിൽ തെളിവില്ല; സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി

പോർബന്തർ: 1997-ലെ കസ്റ്റഡി മർദനക്കേസിൽ മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റമുക്തനാക്കി. സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പിയായിരിക്കുമ്പോഴുള്ള...

ബിനാമി ഭൂമിയിടപാട് കേസ്: അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകി അപ്പലേറ്റ് ട്രിബ്യൂണൽ

മുംബൈ: ബിനാമി ഭൂമിയിടപാട് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന് ക്ലീൻ ചിറ്റ്. 2021ൽ കണ്ടുകെട്ടിയ 1000 കോടി രൂപ വിലമതിക്കുന്ന ആസ്തികൾക്കു മേലുള്ള കേസ് ബിനാമി ഭൂമിയിടപാട്...

ബംഗാളിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മഹിഷ്മാരി ഗ്രാമത്തിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ. അപൂർവങ്ങളിൽ അത്യപൂർവമായ കേസ് എന്നു പറഞ്ഞാണ് ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ പോക്‌സോ കോടതി അഡീഷണൽ...

Recent Articles

Special

Enable Notifications OK No thanks