Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കായി 211 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരുഗഡുവാണിത്.
പഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന് 10 കോടിയും ജില്ലാ പഞ്ചായത്തിന് 7 കോടിയും മുനിസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും അനുവദിച്ചു.
കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വർഷം 10,433 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചു.
























