കോയമ്പത്തൂർ∙ മധുക്കര എൽ. ആൻഡ് ടി. ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ 3 പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി 2 മാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ അലീന തോമസിനെ (30) ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ലയിൽ നിന്ന് ബംഗളൂരുവിലേക്കു പോകുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കുറിയർ വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ഓടെ എൽ. ആൻഡ് ടി. ബൈപാസിൽ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
മകൾ അലീനയെയും കുഞ്ഞിനെയും ബംഗളൂരുവിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ജേക്കബ് ഏബ്രഹാമും ഷീലയും. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.