Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: ബസില്‍വെച്ച് ശല്യംചെയ്തശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യാത്രക്കാരി പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിറി(42)നെതിരേ ഏനാത്ത് പൊലീസ് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് കേസ്.
വ്യാഴാഴ്ച രാത്രി ഏഴിന് അടൂരില്‍ നിന്ന് തിരുവനന്തപുരത്തിന് പോയ കെ.എസ്.ആര്‍.ടി.സി.ബസില്‍ പുതുശ്ശേരി ഭാഗത്തുവെച്ചാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് ഷാനിര്‍ തൊടുകയായിരുന്നു.
സ്ത്രീ ബഹളം വെച്ചു. ഇതോടെ ഡ്രൈവര്‍ ബസിന്റെ വേഗം കുറച്ചപ്പോഴേക്കും ഷാനിര്‍ ജനാല വഴി പുറത്തേക്ക് ചാടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്ത്രീയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീയും കൂടി ഇയാളെ പിന്തുടര്‍ന്ന് പിടിച്ചുനിര്‍ത്തി.
സ്ത്രീ ഷാനിറിനെ തല്ലിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഷാനിര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































