ജറൂസലം: ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 74 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 41,689 ആയി. 96,625 പേർക്കു പരുക്കേറ്റു.
Follow the FOURTH PILLAR LIVE channel on WhatsApp
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യം അഭയകേന്ദ്രങ്ങളിലും അനാഥശാലകളിലുമടക്കം നടത്തിയ വെടിവെയ്പിലും ബോംബാക്രമണങ്ങളിലുമാണ് 51 പലസ്തീൻകാർ കൊല്ലപ്പെട്ടത്. 82 പേർക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ 22 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 12 കുട്ടികളും ഏഴു സ്ത്രീകളും ഉൾപ്പെടുന്നു. മധ്യഗാസയിലെ അൽ നുസെറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തിലാണ് രണ്ടു കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 1,200 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.