Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുന്ന സമയത്തു നടന്ന ആഘോഷത്തിനായി എത്തിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 9 വയസുകാരന് ദാരുണാന്ത്യം. അഴീക്കോട് പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി.കെ.അമാൻ (9) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമാൻ്റെ സഹോദരൻ അൻഫാൽ (12), ബദാവി(7), സൽമാനുൽ ഫാരീസ്(12) എന്നിവർക്ക് പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പകൽ 11.50 ഓടെയാണ് സംഭവം. യു.ഡി.എഫ്. സർക്കാർ അധികാരം ഏൽക്കുന്നതിൻ്റെ ഭാഗമായി സമീപത്തെ കോൺഗ്രസ് ഓഫീസിൽ പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം നടന്നിരുന്നു. ഇവിടെ നിന്ന് പടക്കം പൊട്ടിച്ചതിന് ശേഷം ബാക്കി വന്ന പടക്കങ്ങളെടുത്ത് കുട്ടികൾ സമീപത്തെ ഗ്രൗണ്ടിൽ നിന്നും പൊട്ടിക്കുകയായിരുന്നു. ഇതിനിടയിൽ പടക്കത്തിനൊപ്പം കല്ലും പൊട്ടിത്തെറിച്ച് അമാന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പടക്കം പൊട്ടിയ സ്ഥലത്ത് എ.എസ്.പി. അഭിഷേക് ഷിറയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































