29 C
Trivandrum
Tuesday, November 18, 2025

ഭരണകക്ഷിയുടെ ബി ടീമിനെപോലെ പ്രവർത്തിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം പോളിറ്റ് ബ്യുറോ. ഭരണകക്ഷിയുടെ ബി ടീം നെ പോലെ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കരുത്, നിഷ്പക്ഷവും സുതാര്യവുമായി ഭരണഘടനാ ബാധ്യത നിറവേറ്റണമെന്ന് സിപിഎം.
രാഷ്‌ട്രീയപാർട്ടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ അടിയന്തിര നടപടി സ്വീകരിക്കണം. ബിഹാറിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പ്രത്യേകിച്ച്‌ ‘എസ്‌ഐആർ’ സംബന്ധിച്ച്‌ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്‌. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപി അനുകൂലമായ രീതിയിൽ ജനവിധി അട്ടിമറിക്കാനുള്ള അനധികൃത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന പരാതികളുമുണ്ട്‌. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ വിശദ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്വവും കടമയും തിരഞ്ഞെടുപ്പ്‌ കമ്മിഷനുണ്ട്‌. സിപിഎം പോളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു.

വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കണക്കുകള്‍ നിരത്തിയായിരുന്നു രാഹുലിന്റെ ആരോപണം. ഇല്ലാത്ത വോട്ടര്‍മാരെ തിരുകി കയറ്റി എന്നും വീട്ട് നമ്പര്‍ 0 എന്ന വിലാസത്തില്‍ നിരവധി വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks