നിരാശ ബാക്കി; കേരളത്തിന് ബജറ്റിൽ ഒന്നുമില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

    • ആദായ നികുതി പരിധി ഉയർത്തി

ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിലും കേരളത്തെ പൂർണമായി അവഗണിച്ചു. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ടതില്ലെന്നുള്ളതാണ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനം. പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്ര ബജറ്റിലില്ല. എന്നാൽ, വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തിനായി നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ ഇത്തവണയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു.

മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ അറിയിച്ചു. ഇതോടൊപ്പം പട്ന ഐ.ഐ.ടി. നവീകരിക്കുമെന്നും പുതിയ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. പട്ന വിമാനത്താവള നവീകരണത്തിനായി കൂടുതൽ തുക വകയിരുത്തി.

വയനാട്‌ ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. ഇത്തവണയും കേരളത്തിന്‌ എയിംസോ പ്രത്യേക പദ്ധതികളോ ഇല്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റിലെ പ്രഖ്യാപനങ്ങൾ

    • ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
    • ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി
    • സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്‌പ, ഇതിനായി 1.5 ലക്ഷം കോടി വകയിരുത്തും
    • ബിഹാറിൽ പുതിയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
    • പട്‌ന ഐ.ഐ.ടിക്ക് പ്രത്യേക വികസന പദ്ധതി
    • പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി 5 പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ്
    • പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി കൊണ്ടുവരും
    • കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും
    • ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം
    • കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
    • സ്റ്റാർട്ട് അപ്പിൽ 27 മേഖലകളെ കൂടി ഉൾപ്പെടുത്തി
    • ചെറുകിട ഇടത്തരം മേഖല വായ്‌പയ്ക്കായി 5.7കോടി
    • 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തും
    • അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷഹാകര പദ്ധതി
    • നൈപുണ്യ വികസത്തിന് 5 നാഷണൽ സെന്റർ ഫോർ എക്സ‌ലൻസ്
    • തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
    • പാദരക്ഷാ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം
    • മെയ്‌ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം
    • അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
    • സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും
    • സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും
    • 5 വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ
    • ആദിവാസി വനിതാ സംരംഭങ്ങൾക്ക് സഹായം
    • ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും
    • വനിതാ സംരംഭകർക്ക് 2 കോടി വരെ വായ്‌പ
    • വഴിയോര കച്ചവടക്കാർക്കായി പി.എം. സ്വനിധി വായ്‌പാ സഹായം
    • ജൽജീവൻ പദ്ധതി 2028 വരെ
    • പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച
    • എ.ഐ. വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ
    • ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
    • മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഫണ്ട് 1 ലക്ഷമാക്കി
    • ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
    • 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
    • 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു
    • ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും
    • ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നൽകും
    • സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും

Recent Articles

Related Articles

Special