‍‍ഡയലോഗും മാസ് ആക്ഷനും നിറച്ച് ഷാജി കൈലാസിൻ്റെ വരവ്

Follow the FOURTH PILLAR LIVE channel on WhatsApp 

കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും വരവ് എന്ന സൂചനയുമായി ട്രെയിലർ പുറത്തിറങ്ങി. ജോജു ജോർജ്- ഷാജി കൈലാസ് ടീമാണ് വരവ് ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ വരവ് ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാൻ്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.

ഷാജി കൈലാസിൻ്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ.സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

കാട്ടുങ്കൽ പോളച്ചൻ്റെ 10 ദിവസത്തെ പരോളിനിടയിലൂടെ യാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഈ പരോൾ കാലത്ത് അദ്ദേഹത്തിന് പല കണക്കുകൂട്ടലുകളുമുണ്ട്. അതു.കൃത്യമായി ചെയ്തു തീർക്കാനിറങ്ങിത്തിരിക്കുന്നിടത്താണ് ചിത്രം സംഘർഷഭരിതമാകുന്നത്. മനസ്സിൽ രക്തപ്പകയും കണ്ണിൽ കത്തുന്ന കനലുമായിട്ടാണ് പോളച്ചൻ പരോളിലിറങ്ങിയത്. ഒരു നാടിൻ്റെ ഉറക്കം നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം. പോളച്ചൻ കാത്തുവച്ച ആ പ്രതികാരങ്ങൾ ആരുടെയൊക്കെ മുന്നിലേക്കാണ് എത്തുന്നതെന്നതിന് വരവ് മറുപടി പറയും. ജോജുവാണ് പോളച്ചൻ.

ജോജുവിനൊപ്പം റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ, വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസ‍‌ർമാർ. ഛായാഗ്രഹണം: എസ്.ശരവണൻ. സംഗീതം: സാം സി.എസ്. എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ്അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി.ആ‍ർ.ഒ.: വാഴൂർ ജോസ്. സ്റ്റിൽസ്: ഹരി തിരുമല.

മൂന്നാർ,കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വരവ് ഈ മാസം തിയേറ്ററുകളിലെത്തും. പി.എച്ച്.എഫ്. ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ്‌ ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Recent Articles

Related Articles

Special