സർവീസ് ചട്ട ലംഘനം: ബി.അശോകിൻ്റെ കസേര തെറിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നയങ്ങളെ പരസ്യമായി വിമർശിച്ചെന്ന് ചൂണ്ടിക്കാട്ടി കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഐ.എ.എസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ഔദ്യോഗിക നയങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്തതിനാണ് നടപടി.

സർക്കാരിൻ്റെ വികസന വാദങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് അശോക് പരസ്യ പ്രസ്താവനകൾ നടത്തിയിരിന്നു. സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നുണ്ടായത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

നിലവിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ പദവിക്ക് പുറമെ, സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചു വരികയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാരും അശോകും തമ്മിൽ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ബി.അശോക് സംസാരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവൽ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് പ്രതികരിച്ചു.

Recent Articles

Related Articles

Special