29 C
Trivandrum
Wednesday, February 5, 2025

അർത്തുങ്കലിൽ പുതിയ മത്സ്യബന്ധന തുറമുഖം: 103 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിൽ മത്സ്യബന്ധന തുറമുഖം നിർമ്മാണത്തിന്‌ ധനാനുമതിയായി. പദ്ധതിക്ക്‌ 103.32 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

ബ്രേക്ക്‌ വാട്ടർ നിർമ്മാണത്തിന്‌ മാത്രമായി 58.55 കോടി രൂപ നീക്കിവയ്‌ക്കും. പുതിയ വാർഫ്, ലേല ഹാൾ, കാന്റീൻ, ലോക്കർ റൂം, ശൂചിമുറി സമുച്ചയം, ജലവിതരണ സൗകര്യങ്ങൾ, ചുറ്റുമതിൽ, അകത്തും പുറത്തും ആവശ്യമായ റോഡുകൾ, പാർക്കിങ്‌ സ്ഥലം, 100 ടൺ ഐസ്‌ പ്ലാന്റ്‌, ഡ്രെഡ്‌ജിങ്‌, ഗ്രീൻ ബൽറ്റ്‌, കുഴൽക്കിണർ ഉൾപ്പെടെ സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌.

നബാർഡ്‌ സഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പദ്ധതി 2027 മാർച്ചിനകം പൂർത്തീകരണം ലക്ഷ്യമിടുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks